മലയാളിയുടെ അടുക്കള ബജറ്റിനെ താളം തെറ്റിച്ച് അവശ്യസാധന വില കുതിച്ചു കയറുകയാണ്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ നിത്യോപയോഗ സാധനങ്ങള്‍ക്ക് എല്ലാം പൊള്ളും വിലയാണ്. എണ്ണ വിലയും പച്ചക്കറി വിലയുമെല്ലാം ഓരോ ദിവസവും കുതിക്കുകയാണ്.
അഞ്ച് വര്‍ഷത്തെ താരതമ്യം
വെളിച്ചെണ്ണ- തേങ്ങ വില
ഇപ്പോഴത്തെ നിലയില്‍ വിലവര്‍ധന തുടര്‍ന്നാല്‍ ഓണം എത്തുമ്പോഴേക്കും വില 600 രൂപ കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിലക്കയറ്റത്തില്‍നിന്ന് രക്ഷനേടാന്‍ സണ്‍ഫ്‌ളവര്‍ ഓയില്‍, പാം ഓയില്‍ തുടങ്ങിയ മറ്റ് ഭക്ഷ്യയെണ്ണകളിലേക്ക് ഉപഭോക്താക്കള്‍ മാറിത്തുടങ്ങി. ഇത്തരം ഭക്ഷ്യയെണ്ണകള്‍ക്ക് ലിറ്ററിന് 200 രൂപയില്‍ താഴെ മാത്രമാണ് വില.
ഇതിനൊപ്പം തന്നെ വ്യാജന്മാര്‍ കൂടുതലായി വിപണിയില്‍ ഇടംപിടിച്ചിട്ടുണ്ട്. മായം ചേര്‍ത്ത് കുറഞ്ഞ വിലയ്ക്കാണ് ഇവര്‍ വെളിച്ചെണ്ണ വിപണിയില്‍ എത്തിക്കുന്നത്. കൂടാതെ, ഒറ്റനോട്ടത്തില്‍ മനസ്സിലാകാത്തവിധം പല ബ്രാന്‍ഡുകളുടെ പേരുകളോട് സാദൃശ്യമുള്ള പാക്കറ്റുകളിലും ഇത്തരം വെളിച്ചെണ്ണ സുലഭമായി വിപണിയിലെത്തിയിട്ടുണ്ട്. ഇവയ്ക്ക് യഥാര്‍ത്ഥ വെളിച്ചെണ്ണയുടെ മണവും നിറവും ഉണ്ടാകും. ആരോഗ്യത്തിന് അപകടകരവും മാരകമായ പല അസുഖങ്ങള്‍ക്കും കാരണമാകുന്നവയുമാണ്.