Source: freepik
BUSINESS

എടിഎം കാർഡില്ലാതെ പണം പിൻവലിക്കണോ? ഒരു വഴിയുണ്ട്..

യുപിഐ ക്യാഷ് വിത്ത്ഡ്രോവൽ എന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്

Author : ന്യൂസ് ഡെസ്ക്

കൈയിൽ പണം ആവശ്യമുള്ള സമയത്ത് പണമെടുക്കാൻ ചെല്ലുമ്പോൾ എടിഎം കാർഡ് പണിമുടക്കിയാലെന്ത് ചെയ്യും?

ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എടിഎം കാർഡ് ഉപയോഗിക്കാതെ എങ്ങനെയാണ് പണം പിൻവലിക്കുക? അതിനൊരു പുതിയ സംവിധാനമൊരുക്കിയിരിക്കുകയാണ് ബാങ്കുകൾ. എടിഎമ്മിൽ പോകാതെ തന്നെ യുപിഐ ആപ്പുകളായ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, ഭീം തുടങ്ങിയ ആപ്പുകളുപയോഗിച്ച് പണം പിൻവലിക്കാൻ കഴിയുന്ന കാർഡ്‌ലെസ് സംവിധാനമാണ് ബാങ്കുകൾ രാജ്യവ്യാപകമാക്കാനൊരുങ്ങുന്നത്.

യുപിഐ ക്യാഷ് വിത്ത്ഡ്രോവൽ എന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്. കാർഡ് ഉപയോഗിച്ചുള്ള ട്രാൻസാക്ഷനേക്കാൾ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാണ് ഈ രീതി.

എടിഎമ്മിൽ കയറി 'UPI cash withdrawal' എന്ന ഓപ്ഷനോ അല്ലെങ്കിൽ ICCW എന്ന ഓപ്ഷനോ തെരഞ്ഞെടുക്കുക. അതിന് ശേഷം പിൻവലിക്കേണ്ട തുക നൽകുക. അപ്പോൾ സ്ക്രീനിൽ കാണിക്കുന്ന ക്യൂ ആർ കോഡ് ഫോണിലെ യുപിഐ ആപ്പ് ഉപയോഗിച്ച് ഇത് സ്കാൻ ചെയ്ത ശേഷം ആ ഐഡിയുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുത്ത് യുപിഐ പിൻ നൽകാം. ഫോണിൽ ഇടപാട് സ്ഥിരീകരിച്ചു കഴിഞ്ഞാൽ എടിഎമ്മിലൂടെ പണം ലഭിക്കും.

എന്നാൽ നിലവിൽ ICCW സജീവമാക്കിയ എടിഎമ്മുകളിലേ ഈ സേവനം ലഭ്യമാവുകയുള്ളൂ. ഇത്തരത്തിൽ ഓരോ തവണയും പിൻവലിക്കാവുന്ന തുക പരമാവധി 10000 രൂപയാണ്.

SCROLL FOR NEXT