'1000 ഡേസ് ഓഫ് ലൈഫ്'  
ENTERTAINMENT

'1000 ഡേസ് ഓഫ് ലൈഫ്', പ്രസവാനന്തര വിഷാദത്തെപ്പറ്റി ഡോക്യുമെന്ററി

വനിത ദിനത്തോടനുബന്ധിച്ചാണ് ഡോക്യുമെന്ററി പ്രേക്ഷകരിലേക്ക് എത്തിയത്

Author : ന്യൂസ് ഡെസ്ക്

സമീപകാലത്ത് വലിയ ചർച്ചയായി മാറിയ വിഷയമാണ് പ്രസവാനന്തരം സ്ത്രീകൾ നേരിടുന്ന വിഷാദാവസ്ഥ. പ്രസവാനന്തര വിഷാദം സംബന്ധിച്ച അവബോധം സ്ത്രീകള്‍ക്കും അവര്‍ക്കൊപ്പമുള്ളവര്‍ക്കും കൃത്യമായി ഉണ്ടായിരിക്കണം. ഒപ്പമുള്ളവര്‍ ഇതറിഞ്ഞ് കരുതലോടെ പെരുമാറാന്‍ പഠിക്കുകയും വേണം. ഈ വിഷയമാണ് '1000 ഡേസ് ഓഫ് ലൈഫ്' എന്ന ഡോക്യൂമെന്ററി സംസാരിക്കുന്നത്.

മാര്‍ച്ച് എട്ട് വനിത ദിനത്തോടനുബന്ധിച്ചാണ് '1000 ഡേസ് ഓഫ് ലൈഫ്' പ്രേക്ഷകരിലേക്ക് എത്തിയത്. സമയം മലയാളം യൂട്യൂബ് ചാനലിലൂടെയാണ് ഡോക്യുമെന്ററി സ്ട്രീം ചെയ്യുന്നത്. നിരവധി പഠനങ്ങളുടേയും ഗവേഷണങ്ങളുടെയും ഫലമാണ് ഈ പ്രോജക്ട് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. സിപിഐഎം നേതാവ് കെ.കെ. ശൈലജ, എഴുത്തുകാരി കെ.ആര്‍. മീര, വിദഗ്ദരായ ‍‍ഡോക്ടര്‍മാര്‍ എന്നിവര്‍ ഡോക്യൂമെന്ററിയുടെ ഭാഗമായിട്ടുണ്ട്.

എസ്.പി. അച്ചുവാണ് ഡോക്യൂമെന്ററിയുടെ സംവിധാനം, ഛായാഗ്രഹണം, നിർമാണം എന്നിവ നിർവഹിച്ചിരിക്കുന്നത്. ഷിനാസ് ഷെരീഫാണ് കോ ഡയറക്ടറും പബ്ളിസിറ്റി ഡിസൈനും . എ‍ഡിറ്റിങ് - ഷിബിലി ഷാഹുല്‍ ഹമീദ്, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്കോർ - ഹൃതിക് ആനന്ദ്. റിസര്‍ച്ച് & കോര്‍ഡിനേഷൻ - ഷാരോൺ ഷാജി. എഡിറ്റിങ് സഹായി - അനന്തു സത്യന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ അനലിസ്റ്റ് - ജിഷ്ണു വേണു ഗോപാല്‍, കവിതാലാപനം - ശ്രീലക്ഷ്മി.

SCROLL FOR NEXT