ഇടവേളയെടുത്താലോ എന്ന് എനിക്കും തോന്നാറുണ്ട്, അരിജിത്തിന്റേത് ധീരമായ തീരുമാനം: ശ്രേയ ഘോഷാൽ

സ്റ്റേജ് ഷോകളിൽ ലിപ് സിങ്ക് ചെയ്യേണ്ടി വരുന്ന ദിവസം താൻ പാടുന്നത് നിർത്തുമെന്ന് ശ്രേയ ഘോഷാൽ
ശ്രേയ ഘോഷാൽ, അരിജിത് സിംഗ്
ശ്രേയ ഘോഷാൽ, അരിജിത് സിംഗ്
Published on
Updated on

ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് പിന്നണി ഗാനരംഗത്തുനിന്നും വിരമിക്കുകയാണെന്ന് ഈ വർഷം ആദ്യം ഗായകൻ അരിജിത് സിംഗ് പ്രഖ്യാപിച്ചത്. ഗായകന്റെ ധീരമായ തീരുമാനത്തെ പ്രശംസിച്ചും അതൃപ്തി അറിയിച്ചും നിരവധി സഹപ്രവർത്തകരും സംഗീത ആസ്വദകരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തനിക്കും സംഗീതത്തിൽ നിന്ന് ഇടവേളയെടുക്കാൻ തോന്നാറുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ.

അരിജിത് സിംഗിന്റെ തീരുമാനം വളരെ ധീരമാണെന്ന് ശ്രേയ അഭിപ്രായപ്പെട്ടു. "ഇടവേളയെടുത്താലോ എന്ന് ചിലപ്പോൾ എനിക്കും തോന്നാറുണ്ട്. വളരെ ധീരമായാണ് അദ്ദേഹം ആ തീരുമാനം എടുത്തത്. അദ്ദേഹം ഹൃദയം കൊണ്ട് പാടുന്ന ഒരു കലാകാരനാണ്. എന്തിന് വേണ്ടിയാണ് പാടുന്നത് എന്നോ, എന്ത് ലഭിക്കുമെന്നോ അദ്ദേഹം ചിന്തിക്കാറില്ല. അദ്ദേഹത്തിന് സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രമാണ് അദ്ദേഹം ചെയ്യുന്നത്," എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ശ്രേയ പറഞ്ഞു. അരിജിത്തിനെപ്പോലെ ധീരമായ തീരുമാനങ്ങൾ എടുക്കാൻ വലിയ വ്യക്തത ആവശ്യമാണെന്നും ഗായിക കൂട്ടിച്ചേർത്തു.

ശ്രേയ ഘോഷാൽ, അരിജിത് സിംഗ്
വില്ലനായി ഞെട്ടിക്കാൻ റോബർട്ട് പാറ്റിൻസൺ; 'ഡ്യൂൺ 3' ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്, ടീസർ നാളെ

സ്റ്റേജ് ഷോകളിൽ ലിപ് സിങ്ക് ചെയ്യേണ്ടി വരുന്ന ദിവസം താൻ പാടുന്നത് നിർത്തുമെന്നും ശ്രേയ ഘോഷാൽ വ്യക്തമാക്കി. ഒരു കലാകാരിയെന്ന നിലയിൽ തത്സമയം പാടുന്നതിനോടാണ് തനിക്ക് താൽപ്പര്യമെന്ന് ശ്രേയ പറഞ്ഞു.

ശ്രേയ ഘോഷാൽ, അരിജിത് സിംഗ്
"യുദ്ധം വേണ്ട, പലസ്തീനെ സ്വതന്ത്രമാക്കൂ"; ഓസ്കാർ വേദിയിൽ ഹാവിയെർ ബാർദെം

ജനുവരി 27നാണ് അരിജിത് സിംഗ് താൻ ഇനി പുതിയ പിന്നണി ഗാനങ്ങൾ ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചത്. 'ഇത്രയും വർഷങ്ങൾ എന്നെ സ്നേഹിച്ച എന്റെ ശ്രോതാക്കൾക്ക് നന്ദി. ഒരു പിന്നണി ഗായകനെന്ന നിലയിൽ ഞാൻ പുതിയ പാട്ടുകൾ ഒന്നും ഇനി പാടുന്നില്ല. ഞാൻ പിന്മാറുകയാണ്. ഇതൊരു മനോഹരമായ യാത്രയായിരുന്നു,' എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചുകൊണ്ടാണ് അരിജിത് തന്റെ തീരുമാനം ആരാധകരെ അറിയിച്ചത്. സിനിമയുടെ തിരക്കുകളിൽ നിന്ന് മാറി സ്വതന്ത്ര സംഗീതത്തിലും മറ്റ് മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗായകന്റെ തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com