ENTERTAINMENT

നടൻ ബിജു കുട്ടന് വാഹനാപകടത്തിൽ പരിക്ക്

പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വെച്ച് നടൻ്റെ കാർ ലോറിയിൽ ഇടിക്കുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

നടൻ ബിജു കുട്ടന് വാഹനാപകടത്തിൽ പരിക്കേറ്റു. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വെച്ച് നടൻ്റെ കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. ദേശീയപാതയിൽ പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വെച്ച് പുലർച്ചെ ആറു മണിയോടെ ആയിരുന്നു സംഭവം.

ബിജു കുട്ടൻ സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ബിജുക്കുട്ടന്റെ നെറ്റിയിൽ പരിക്കേറ്റിട്ടുണ്ട്. അതേസമയം, പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

നടൻ ബിജു കുട്ടൻ സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു

കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ഗ്ലാസുകൾ ഉൾപ്പെടെ തകർന്ന നിലയിലാണ്. നടൻ അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം.

ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പരിക്ക് ഗുരുതരമല്ലാത്തതിനാൽ ഉടനെ തന്നെ ആശുപത്രി വിടുകയായിരുന്നു. പിന്നീട് ബിജു കുട്ടൻ മറ്റൊരു വാഹനത്തിൽ കൊച്ചിയിലേക്ക് പുറപ്പെട്ടു. ഇന്ന് താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹി തെരഞ്ഞെടുപ്പ് കൊച്ചിയിൽ നടക്കുകയാണ്.

SCROLL FOR NEXT