'അനോമി'യിൽ ഭാവന Source: Youtube
ENTERTAINMENT

'സ്ട്രേഞ്ചർ തിങ്സ്' ഇഷ്ടപ്പെടുന്നവരാണ് നമ്മൾ, 'അനോമി'യിലും സൈ ഫൈ എലമെന്റ് ഉണ്ട്: ഭാവന

സാറ ഫിലിപ്പ് എന്ന കഥാപാത്രമായാണ് 'അനോമി' യിൽ ഭാവന എത്തുന്നത്

Author : ശ്രീജിത്ത് എസ്

കൊച്ചി: മലയാളത്തിന്റെ പ്രിയ നടി ഭാവന നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അനോമി'. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ​ഴോണറിൽ വരുന്ന സിനിമയുടെ ക്യാരക്ടർ പോസ്റ്ററുകളും ട്രെയ്‌ലറും സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. റിയാസ് മാരാത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. സിനിമ ഒരു മികച്ച തിയേറ്റർ അനുഭവം ആയിരിക്കുമെന്നാണ് ഭാവന പറയുന്നത്. 'അനോമി'യുടെ പ്രൊമോഷന്റെ ഭാഗമായി ഒരു കോളേജിൽ സംസാരിക്കുകയായിരുന്നു നടി.

"കുറേ നാളുകൾക്കു ശേഷമാണ് ഒരു പൊതുവേദിയിൽ ഞാൻ വരുന്നത്. അതിന്റെ ഉത്കണ്ഠയുണ്ടായിരുന്നു. നിങ്ങൾ തന്ന ഊഷ്മളമായ സ്വീകരണത്തിന് നന്ദി. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന എല്ലാവർക്കും 'അനോമി' ഇഷ്ടമാകും. 'സ്ട്രേഞ്ചർ തിങ്സ്' ഇഷ്ടപ്പെടുന്നവരാണ് നമ്മൾ എല്ലാവരും. 'അനോമി'യിലും ഒരു ചെറിയ സൈ ഫൈ എലമെന്റ് ഉണ്ട്. ഒരു നല്ല തിയേറ്റർ എക്സ്പീരിയൻസ് ആകും സിനിമ," എന്നാണ് ഭാവന പറഞ്ഞത്.

സാറ ഫിലിപ്പ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഭാവന എത്തുന്നത്. ഭാവനയുടെ കരിയറിലെ തന്നെ ഏറ്റവും അടരുകളുള്ള കഥാപാത്രമാകും ഇതെന്നാണ് സിനിമയുടെ ട്രെയ്‌ലർ നൽകുന്ന സൂചന. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രം കൂടിയാണിത്. 'ദ ഇക്വേഷൻ ഓഫ് ഡെത്ത്' (മരണത്തിന്റെ സമവാക്യം) എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.

വിഷ്ണു അ​ഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. സുജിത് സാരംഗ് കാമറ ചലിപ്പിച്ച ചിത്രത്തിന് ഹർഷവർധൻ രാമേശ്വർ സംഗീതവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഏഴ് ഷെഡ്യൂളുകളിലായി 100ൽ അധികം ദിവസം ചിത്രീകരിച്ച 'അനോമി'യുടെ പ്രധാന ലൊക്കേഷൻസ് മുംബൈ, എറണാകുളം, പൊള്ളാച്ചി, കൊടൈക്കനാൽ, കോയമ്പത്തൂർ എന്നിവയാണ്. ജനുവരി 30ന് ആണ് സിനിമയുടെ റിലീസ്.

'ഗ്യാങ്സ് ഓഫ് വസേപ്പൂർ', 'ഹൈദർ', എന്നീ പ്രശസ്ത ബോളിവുഡ് ചിത്രങ്ങളുടെ കളറിസ്റ്റ് ആയ, മുംബൈയിൽ നിന്നുള്ള ലീഡിങ് ടെക്നീഷ്യൻ ജെ.ഡി ആണ് ഈ ചിത്രത്തിനും കളറിങ് നിർവഹിച്ചത്. എഡിറ്റിങ് - കിരൺ ദാസ്, ആക്ഷൻ കോറിയോഗ്രഫി - ആക്ഷൻ സന്തോഷ്, തവസി രാജ് , ഓഡിയോഗ്രഫി- സിങ്ക് സിനിമ, സൗണ്ട് മിക്സ് - ഫസൽ എ ബക്കർ, കോസ്റ്റ്യൂം - സമീറ സനീഷ്, ആർട്ട് - അരുൺ ജോസ്, മേക്കപ്പ് - അമൽ ചന്ദ്രൻ, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ.

SCROLL FOR NEXT