കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തന്റെ ചിന്തകളും നിരീക്ഷണങ്ങളും പങ്കുവയ്ക്കുന്ന ആളാണ് ബാലതാരമായി എത്തി പിന്നീട് ടെലിവിഷന്‍ ഷോകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച മീനാക്ഷി അനൂപ്. മീനാക്ഷിയുടെ പല പോസ്റ്റുകളും രസകരമാണ്. ഈ കുറിപ്പുകളും അവയ്ക്ക് ലഭിക്കുന്ന കമന്റുകളും പലപ്പോഴും വൈറലായിട്ടുമുണ്ട്. വീണ്ടും അത്തരത്തില്‍ ഒരു കുറിപ്പുമായിട്ട് എത്തിയിരിക്കുകയാണ് മീനാക്ഷി.
വിശ്വാസവും നിരീശ്വരവാദവുമാണ് ഇത്തവണ മീനാക്ഷിയുടെ പോസ്റ്റിലെ ഉള്ളടക്കം. പതിവുപോലെ ആക്ഷേപഹാസ്യ രൂപേണയാണ് എഴുത്ത്. "യത്തീസ്റ്റ് ആണോന്ന് " ... ചോദ്യമെങ്കിൽ 'റാഷണലാണ് ' എന്നുത്തരം... പക്ഷെ യഥാർത്ഥ യത്തീസ്റ്റ് ( നിരീശ്വരവാദി) ആരാണ്? എന്ന ചോദ്യത്തില്‍ നിന്നാണ് കുറിപ്പ് ആരംഭിക്കുന്നത്. സമകാലീന സാമൂഹിക സംഭവങ്ങളെ പരോക്ഷമായി പരിഹസിക്കുന്ന വരികളും പോസ്റ്റില്‍ വായിക്കാം.
'ചെറുപ്രായത്തിലെ എത്ര കൃത്യമായതാണ് കാര്യങ്ങളെ നോക്കി കാണുന്നത്' എന്നാണ് മീനാക്ഷിയുടെ പോസ്റ്റിന് താഴെ കമന്റുകള്‍ വരുന്നത്. 'കലാരംഗത്ത് പ്രവർത്തിക്കുന്ന ഈ പ്രായത്തിൽ ഇങ്ങനെ ഇത്രയും നല്ല നിലപാടോടുകൂടി നിൽക്കുന്ന ഒരാൾ വേറെയില്ല' എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
"യത്തീസ്റ്റ് ആണോന്ന് " ... ചോദ്യമെങ്കിൽ 'റാഷണലാണ് ' എന്നുത്തരം... പക്ഷെ യഥാർത്ഥ യത്തീസ്റ്റ് ( നിരീശ്വരവാദി) ആരാണ്... തീർച്ചയായും ദൈവത്തോട് കൂടുതൽ അടുത്ത് നിൽക്കുന്നുവെന്ന് നമ്മൾ കരുതുന്ന വിശ്വാസികളിൽ ചിലർ തന്നെ അവർ ദൈവ മുതൽ മോഷ്ടിക്കുമ്പോൾ ... അല്ലെങ്കിൽ ദൈവത്തിൻ്റെ ആളുകളായി നിന്ന് കുട്ടികളുൾപ്പെടെയുള്ളവരെ ഉപദ്രവിക്കുമ്പോൾ ...ഒക്കെയും കൃത്യമായും അവർക്കറിയാം അവരെയോ... അവരുടെ ബന്ധുക്കളെയോ ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ല അഥവാ അങ്ങനെയൊന്നില്ല എന്നു തന്നെ ചുരുക്കിപ്പറഞ്ഞാൽ .. വിശ്വാസികൾ എന്നു നമ്മൾ കരുതുന്നവരിൽ ചിലർ തന്നെയത്രേ 'നിരീശ്വരവാദികൾ'... പൊതുവെ യത്തീസ്റ്റുകൾ എന്നു പറഞ്ഞു നടക്കുന്നവർ വല്യ ശല്യമുണ്ടാക്കിയതായി അറിവുമില്ല... തന്നെ ...ശാസ്ത്ര ബോധം ... ജീവിതത്തിൻ്റെ ക്വാളിറ്റി മെച്ചപ്പെടുത്താനും ... ചുറ്റുപാടുകളെ ശരിയായി മനസ്സിലാക്കാനും എന്നെ ഏറെ സഹായിക്കുന്നു... അത് പക്ഷെ എനിക്ക് ചുറ്റുമുള്ള മറ്റുള്ളവർക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്.... മതബോധങ്ങൾക്കോ .. ദൈവബോധങ്ങൾക്കോ ... തുടങ്ങി ഒന്നിനും....