ENTERTAINMENT

"അവള്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ല"; മകളുടെ പേരിലുള്ളതെല്ലാം ഫേക്ക് അക്കൗണ്ട്: ഐശ്വര്യ റായ്

അത് ആരാധ്യയുടേതാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കാം

Author : ന്യൂസ് ഡെസ്ക്

മകള്‍ ആരാധ്യക്ക് സോഷ്യല്‍മീഡിയ അക്കൗണ്ട് ഇല്ലെന്ന് നടി ഐശ്വര്യ റായ്. റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ. ആരാധ്യയുടെ പേരില്‍ സോഷ്യല്‍മീഡിയയില്‍ നിരവധി അക്കൗണ്ടുകളുണ്ട്. ഇതിനോട് പ്രതികരിക്കുകയായിരുന്നു താരം.

ആരാധ്യയുടെ പേരില്‍ പ്രചരിക്കുന്ന അക്കൗണ്ടിൻ്റെ പിന്നിൽ ആരാണെന്ന് അറിയില്ല. വ്യാജ അക്കൗണ്ടുകളെ വിശ്വസിക്കരുതെന്നും ഐശ്വര്യ പറഞ്ഞു. അത് ആരാധ്യയുടേതാണെന്ന് ചിലരെങ്കിലും വിശ്വസിക്കാം. പക്ഷെ, മകളോ തങ്ങളോ അങ്ങനെയൊരു അക്കൗണ്ട് കൈകാര്യം ചെയ്യുന്നില്ല- ഐശ്വര്യ വ്യക്തമാക്കി.

സോഷ്യല്‍മീഡിയയില്‍ താനും സജീവമല്ലെന്നും ഐശ്വര്യ പറഞ്ഞു. ജോലി സംബന്ധമായ കാര്യങ്ങള്‍ മാത്രമാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നത്. വളരെ കുറച്ചു മാത്രമാണ് സോഷ്യല്‍മീഡിയയില്‍ സമയം ചെലവഴിക്കുന്നത്. സോഷ്യല്‍മീഡിയക്ക് ഒരുപാട് ഗുണങ്ങളുണ്ടെങ്കിലും എല്ലാവരും ഫോണില്‍ മുഴുകിയിരിക്കുകയാണെന്നും അതാണ് യാഥാര്‍ത്ഥ്യമെന്നും നടി പറഞ്ഞു.

നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി ഇടപഴകുക, നിങ്ങളുടെ മുന്നിലുള്ള വ്യക്തിയുമായി ഇടപഴകുക. മുന്നിലുള്ള വ്യക്തിയുമായി പൂര്‍ണ്ണമായും ബന്ധം വേര്‍പെടുത്തുകയും ആ നിമിഷം ഫോണില്‍ മറ്റെന്തെങ്കിലും പ്രതികരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് തോന്നുകയും ചെയ്യുന്നത് മര്യാദകേടാണെന്നും ഐശ്വര്യ പറഞ്ഞു.

SCROLL FOR NEXT