സ്മൃതി ഇറാനി, ബില്‍ ഗേറ്റ്സ് Source: Screengrab/ Social media
ENTERTAINMENT

ജനപ്രിയ പരമ്പരയില്‍ സ്മൃതി ഇറാനിക്കൊപ്പം ബില്‍ ഗേറ്റ്സ്? മൂന്ന് എപ്പിസോഡില്‍ അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ജനപ്രിയ ടിവി പരമ്പര 'ക്യുംകി സാസ് ഭി കഭി ബഹു തി 2'യിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് വേഷമിടുന്നതായി റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി പ്രധാന കഥാപാത്രമാകുന്ന ജനപ്രിയ ടിവി പരമ്പര 'ക്യുംകി സാസ് ഭി കഭി ബഹു തി 2'യിൽ വേഷമിടാൻ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് എത്തുന്നതായി റിപ്പോർട്ട്. വരാനിരിക്കുന്ന എപ്പിസോഡുകളിൽ അതിഥി വേഷത്തിൽ ബിൽ ഗേറ്റ്സ് എത്തുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

പരമ്പരയിൽ വീഡിയോ കോളിലൂടെയാകും ബിൽ ഗേറ്റ്സ് പ്രത്യക്ഷപ്പെടുന്നത്. പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന സ്മൃതി ഇറാനിക്കൊപ്പം ഒരു വീഡിയോ കോളിലാകും ബിൽ ഗേറ്റ്സ് എത്തുക. ഏകദേശം മൂന്ന് എപ്പിസോഡുകളിലായാകും ബിൽ ഗേറ്റ്സിൻ്റെ വേഷമുണ്ടാകുക. ഗർഭിണികളുടെയും നവജാത ശിശുക്കളുടെയും ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്ന ഭാഗത്തിലാണ് ബിൽ ഗേറ്റ്സ് എത്തുന്നത്. ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ഈ ലക്ഷ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നതിനാൽ കൊളാബറേറ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അടുത്തിടെ പ്രമുഖ നടി സാക്ഷി തൻവാറും പരമ്പരയിൽ കാമിയോ റോളിൽ എത്തിയിരുന്നു.

ഏക്താ കപൂറിന്റെ ബാലാജി ടെലി ഫിലിംസാണ് ഈ ഹിന്ദി ടെലിവിഷന്‍ സീരിയലിന്റെ നിർമാണം. ഇന്ത്യൻ ടിവി സ്ക്രീനിൽ ഏറെ പ്രശസ്തി നേടിക്കൊടുത്ത 'തുളസി' എന്ന കഥാപാത്രത്തെയാണ് ക്യുംകി സാസ് ഭി കഭി ബഹു തി 2യിൽ സ്മൃതി അവതരിപ്പിക്കുന്നത്. സീരിയലിൻ്റെ ആദ്യഭാഗത്തിലും സമൃതി ഇറാനി തന്നെയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആദ്യഭാഗത്തിന് ശേഷം 25 വർഷം കഴിഞ്ഞാണ് പരമ്പര തിരിച്ചെത്തിയത്. സ്റ്റാർ പ്ലസിൽ രാത്രി 10.30നാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്.

SCROLL FOR NEXT