Source: X/ kashish kapoor
ENTERTAINMENT

"ആ ക്രിക്കറ്റർ എന്നോട് അപമര്യാദയായി പെരുമാറി"; അഭിമുഖത്തിനിടെ വിവാദ വെളിപ്പെടുത്തലുമായി നടി

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശമായ പെരുമാറ്റം എന്താണെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ.

Author : ന്യൂസ് ഡെസ്ക്

ഒരു പ്രമുഖ ക്രിക്കറ്റർ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് ബിഗ് ബോസ് താരവും ബോളിവുഡ് നടിയുമായ കാശിഷ് കപൂർ. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശമായ പെരുമാറ്റം എന്താണെന്ന ചോദ്യത്തിന് അഭിമുഖത്തിൽ മറുപടി നൽകുകയായിരുന്നു അവർ.

"ശരിക്കും വളരെ പ്രശസ്തനായ ക്രിക്കറ്റ് കളിക്കാരനായിരുന്നു അപ്പുറത്ത്. എന്നെ സംബന്ധിച്ച് അത് അൽപ്പം വിചിത്രമായിരുന്നു. അയാളുമായി രഹസ്യ സമാഗമം നടത്താനാണ് ആവശ്യപ്പെട്ടത്. ഞാൻ ആ ആവശ്യം നിഷേധിച്ചു. നിങ്ങൾ നാട്ടിൽ ഒരു ക്രിക്കറ്റ് കളിക്കാരനായിരിക്കും, എന്നാൽ ഇപ്പോൾ എനിക്ക് മുന്നിൽ നിങ്ങൾ ഒരു പുരുഷൻ മാത്രമാണ്. കഴിയുമെങ്കിൽ എന്നെ ഇംപ്രസ് ചെയ്യാൻ ശ്രമിക്കൂ. നിങ്ങളുടെ തൊഴിൽ കാരണം മാത്രം എനിക്ക് നിങ്ങളോട് മതിപ്പു തോന്നണമെന്നില്ല," കാശിഷ് കപൂർ പറഞ്ഞു.

"ഒരു ക്രിക്കറ്റ് കളിക്കാരനായതിനാൽ എന്നെ എളുപ്പത്തിൽ ആകർഷിക്കാനാകുമെന്ന് അദ്ദേഹം കരുതി. പക്ഷേ എനിക്ക് അത് ഇഷ്ടമല്ല. നിങ്ങൾ ഒരു ക്രിക്കറ്റ് കളിക്കാരനാണ്. അതൊരു തൊഴിലാണ്, ഞാൻ ബഹുമാനിക്കുന്നു. പക്ഷേ നിങ്ങൾ എനിക്കൊപ്പം ബാറ്റ് ചെയ്യാനും പന്തെറിയാനും പോകുന്നില്ല. അതിനാൽ ഞാൻ ഇംപ്രസ്ഡ് ആകുമെന്നും കരുതുന്നില്ല," കാശിഷ് കപൂർ ഫിലിമി ഗ്യാനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജൂലൈയിൽ മുംബൈ അന്ധേരിയിലെ തൻ്റെ വീട്ടിൽ നിന്ന് 4.5 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടുവെന്ന് കാശിഷ് കപൂർ പരാതിപ്പെട്ടിരുന്നു. കവർച്ചയ്ക്ക് ശേഷം കാണാതായ വീട്ടു ജോലിക്കാരനായ സച്ചിൻ കുമാർ ചൗധരിക്കെതിരെയാണ് ഇവർ പരാതി നൽകിയത്. തൻ്റെ അലമാരയിൽ നിന്ന് പണം മോഷ്ടിച്ചു എന്നാണ് പരാതി.

"ഈ സംഭവം എന്നെ വളരെയധികം വേദനിപ്പിച്ചു. ഞാൻ ആ വ്യക്തിയെ വിശ്വസിച്ചു. പക്ഷേ അയാൾ എന്റെ വികാരങ്ങളെയും വിശ്വാസത്തെയും വ്രണപ്പെടുത്തി. "പൊലീസ് എത്രയും വേഗം അയാളെ പിടികൂടുമെന്നും നീതി ലഭിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു," കാശിഷ് കപൂർ പറഞ്ഞു.

കാശിഷ് ബീഹാറിലെ പൂർണിയ സ്വദേശിനിയാണ്.മോഡലിംഗ്, അഭിനയം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളിൽ വിജയകരമായ കരിയറിന് ഉടമയാണ്. ആസ്തി ഏകദേശം 10 മില്യൺ ആണെന്നാണ് കണക്കാക്കപ്പെടുന്നത്.

SCROLL FOR NEXT