സിനിമാ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രതിഷേധമറിയിച്ച് കേരള ഫിലിം ചേംബര്‍. ഉത്തരവ് പുന:പരിശോധിക്കണമെന്നും അല്ലെങ്കിൽ സിനിമാ നിര്‍മാണം പ്രതിസന്ധിയിലാകുമെന്നുമുള്ള കാര്യം ഫിലിം ചേംബര്‍ അറിയിച്ചു. സിനിമയുടെ പ്രമോഷൻ, വിതരണം തുടങ്ങിയവയെ എല്ലാം ബാധിക്കും എന്നും ഫിലിം ചേംബർ വ്യക്തമാക്കി.
2026 ഒക്ടോബർ 26-നാണ് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്. പ്രഖ്യാപിച്ച റിലീസ് തീയതികൾ വേഗത്തിലുള്ള സർട്ടിഫിക്കേഷനുള്ള കാരണമായി കണക്കാക്കില്ലെന്നും സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് മുമ്പ് സിനിമ പേരുകൾ അന്തിമമായി കണക്കാക്കരുതെന്നും ബോർഡ് നിർമാതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ബോർഡ് കൃത്യമായി സാക്ഷ്യപ്പെടുത്തിയ ഒരു സിനിമയുടെ പതിപ്പ് മാത്രമേ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ കഴിയൂ എന്നും സിബിഎഫ്‌സി വ്യക്തമാക്കിയിരുന്നു. ആദ്യ നിർദ്ദേശം അനുസരിച്ച്, അന്തിമ അനുമതിക്കായി സമർപ്പിക്കുന്ന സിനിമകൾ എല്ലാ അർഥത്തിലും പൂർണമായ രൂപത്തിലായിരിക്കണം. ഇതിൽ അന്തിമ ഗ്രാഫിക്സ്, ടൈറ്റിലുകൾ, ക്രെഡിറ്റുകൾ, സബ്ടൈറ്റിലുകൾ, നിരാകരണങ്ങൾ, സെൻസർ സർട്ടിഫിക്കറ്റ് സ്ലേറ്റുകൾ, പശ്ചാത്തല സ്കോർ, സംഗീതം, ശബ്ദ മിശ്രിതം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.