"വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തും"; മുന്നറിയിപ്പുമായി രാമായണ നിർമാതാക്കൾ

സിനിമയിൽ നിന്ന് ഇതിനകം ഏതെങ്കിലും ഉള്ളടക്കം പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അതും ഇല്ലാതാക്കണമെന്നും നിർമാതാക്കൾ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.
"വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ
ക്രിമിനൽ കുറ്റം ചുമത്തും"; മുന്നറിയിപ്പുമായി രാമായണ നിർമാതാക്കൾ
Published on: 
Updated on: 

വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രാമായണ നിർമാതാക്കൾ. ചിത്രത്തിൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കിട്ട ഒരു നോട്ടീസിൽ, കുറ്റവാളികൾക്ക് ഇനിയൊരു അറിയിപ്പ് കൂടാതെ ക്രിമിനൽ, സിവിൽ, കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്ന് അറിയിപ്പ് നൽകി. സിനിമയിൽ നിന്ന് ഇതിനകം ഏതെങ്കിലും ഉള്ളടക്കം പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അതും ഇല്ലാതാക്കണമെന്നും നിർമാതാക്കൾ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

ഇത്തരം നടപടികൾ പകർപ്പവകാശ ലംഘനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ സാധ്യതയുണ്ടെന്നും നിർമാതാക്കൾ ചൂണ്ടിക്കാട്ടി. ബോംബെ ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് നിർമാതാക്കാൾ പോസ്റ്റ് പങ്കുവച്ചത്. ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്നും, 1957 ലെ പകർപ്പവകാശ നിയമം, 1952 ലെ സിനിമാട്ടോഗ്രാഫ് നിയമം, 2023 ലെ ബിഎൻഎസ് നിയമം, 2000 ലെ ഐടി നിയമം എന്നിവ പ്രകാരം തടവും പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണെന്നും നോട്ടീസിൽ പറയുന്നു.

നവംബർ അഞ്ചിനായിരുന്നു ചിത്രം ആഗോള റിലീസിനെത്തിയത്. രൺബീർ കപൂർ (രാമൻ), സായ് പല്ലവി (സീത), യഷ് (രാവണൻ), രവി ദുബെ ( ലക്ഷ്മണൻ), അജിങ്ക്യ ദേവ് (വിശ്വാമിത്ര മഹർഷി), കുനാൽ കപൂർ (ഇന്ദ്രൻ), രാകുൽ പ്രീത് (ശൂർപ്പണഖ), എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു പ്രത്യേകത. ഓസ്കാർ ജേതാവായ ശ്രീധർ രാഘവനാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

"വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ
ക്രിമിനൽ കുറ്റം ചുമത്തും"; മുന്നറിയിപ്പുമായി രാമായണ നിർമാതാക്കൾ
RAMAYANA MOVIE REVIEW | 'രാവണൻ' സിനിമയും, 'രാമൻ' സീരിയലും; 'വിഎഫ്എക്സ്' മാത്രമാകുന്ന 'ഇതിഹാസ'ചിത്രം