ഗുൽഷൻ ദേവയ്യ, ഗിരിജ ഓക്ക് Source: X
ENTERTAINMENT

"ഇന്റിമേറ്റ് സീനിൽ ഞാന്‍ ഓക്കെ ആണോയെന്ന് 17 തവണയെങ്കിലും ഗുൽഷൻ ചോദിച്ചിട്ടുണ്ടാകും"; പ്രശംസിച്ച് ഗിരിജ ഓക്ക്

നടിയുടെ ഏറ്റവും പുതിയ വെബ് സീരീസ് 'തെറാപ്പി ഷെറാപ്പി' റിലീസിന് ഒരുങ്ങുകയാണ്

Author : ന്യൂസ് ഡെസ്ക്

മുംബൈ: 'ജവാൻ' എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് ഗിരിജ ഓക്ക്. നടിയുടെ ഏറ്റവും പുതിയ വെബ് സീരീസ് 'തെറാപ്പി ഷെറാപ്പി' റിലീസിന് ഒരുങ്ങുകയാണ്. ഗുൽഷൻ ദേവയ്യയാണ് സീരീസിലെ നായകൻ. സീരീസിലെ ഇന്റിമേറ്റ് സീന്‍ ചിത്രീകരണത്തിലെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി. ഗുല്‍ഷനുമായുള്ള രംഗം ഷൂട്ട് ചെയ്തപ്പോള്‍ ഒരുമില്ലിഗ്രാം പോലും അസ്വസ്ഥത അനുഭവപ്പെടില്ലെന്നാണ് നടി പറയുന്നത്.

ദ ലല്ലൻടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് 'തെറാപ്പി ഷെറാപ്പി' ഷൂട്ടിങ് അനുഭവങ്ങള്‍ നടി പങ്കുവച്ചത്. പ്ലാൻ ചെയ്താൽ പോലും ഇന്റിമേറ്റ് സീനുകളിൽ അസ്വസ്ഥത അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ ഗുൽഷനൊപ്പമുള്ള രംഗം വ്യത്യസ്തമായിരുന്നു എന്ന് നടി പറയുന്നു. തന്നെ കംഫോർട്ടഫിൾ ആക്കാന്‍ ഗുൽഷന്‍ ശ്രമിച്ചു. ഇടയ്ക്കിടയ്ക്ക് താന്‍ ഓക്കെ അല്ലേ എന്ന് നടന് ചോദിച്ചിരുന്നായും നടി പറയുന്നു.

"അദ്ദേഹം തന്റെ കാരവനില്‍നിന്നും സെറ്റില്‍നിന്നും പലതരം തലയിണകള്‍ കൊണ്ടുവന്ന് അതിലൊരെണ്ണം തെരഞ്ഞെടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ആ രംഗത്തിനിടയില്‍ ഞാന്‍ ഓക്കെയല്ലേ എന്ന് ഗുൽഷന്‍ കുറഞ്ഞത് 16-17 തവണയെങ്കിലും ചോദിച്ചിട്ടുണ്ടാകും," ഗിരിജ ഓർത്തെടുത്തു. ഷൂട്ടിങ്ങിനിടയിൽ ഒരു തലയിണ കാരണം അസ്വസ്ഥത തോന്നിയപ്പോള്‍, ഗുൽഷൻ ഉടൻ തന്നെ അത് മാറ്റാന്‍ സന്നദ്ധനായി. ഗുൽഷൻ ദേവയ്യയുടെ പ്രൊഫഷണസിലത്തെ ഗിരിജ പ്രശംസിച്ചു. നടൻ നൽകിയ പരിഗണന തനിക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും നൽകിയെന്നും നടി കൂട്ടിച്ചേർത്തു.

ഇത്തരം ഇന്റിമേറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ സെറ്റിൽ ഒരു ഇന്റിമസി കോർഡിനേറ്റർ ഉണ്ടാകും. സീനിന് മുന്നോടിയായി നിരവധി ചർച്ചകള്‍ നടക്കും. അഭിനേതാക്കള്‍ക്ക് സീനിനെപ്പറ്റി വ്യക്തമായ ഒരു ചിത്രം ലഭിക്കുമെന്നും ഗിരിജ പറയുന്നു. "ക്യാമറ റോൾ ചെയ്യാൻ തുടങ്ങിയാൽ, ചിലപ്പോൾ അത് നിർത്തണോ വേണ്ടയോ, അത് ശരിയായിരുന്നോ അല്ലയോ എന്ന ആശയക്കുഴപ്പത്തിൽ നിങ്ങൾ കുടുങ്ങിപ്പോകും. അത് ഒരു ഗ്രേ ഏരിയ ആണ്," ഗിരിജ പറഞ്ഞു.

സച്ചിൻ പഥക്ക് ആണ് തെറാപ്പി ഷെറാപ്പി സംവിധാനം ചെയ്യുന്നത്. ഗിരിജ ഓക്ക്, ഗുൽഷൻ ദേവയ്യ എന്നിവർക്ക് പുറമേ നേഹ ധൂപിയ, സീമ പഹ്‌വ, മനോജ് പഹ്‌വ എന്നിവരും സീരീസിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സീരീസിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

SCROLL FOR NEXT