Godzilla Minus Zero; Japanese Film Opens With Rs 84 Lakh Gross In India 
ENTERTAINMENT

'ജാപ്പനീസ് ​ഗോഡ്സില'യെ നെഞ്ചേറ്റി ഇന്ത്യൻ പ്രേക്ഷർ; ആദ്യ ദിനത്തിൽ 84 ലക്ഷം രൂപ കളക്ഷൻ

ജാപ്പനീസ് ഡയറക്ടറായ തകാഷി യമസാക്കി സംവിധാനം ചെയ്ത ഗോഡ്സില മൈനസ് വൺ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ചിത്രം.

Author : ന്യൂസ് ഡെസ്ക്

ജാപ്പനീസ് ആക്ഷൻ - അഡ്വഞ്ചര്‍ ചിത്രമായ 'ഗോഡ്സില മൈനസ് സീറോ'യ്ക്ക് ഇന്ത്യയിൽ മികച്ച പ്രതികരണം. പ്രദർശനമാരംഭിച്ച ആദ്യ ദിനത്തിൽ 84 ലക്ഷം രൂപ ഗ്രോസ് കളക്ഷൻ നേടി. ജാപ്പനീസ് ഡയറക്ടറായ തകാഷി യമസാക്കി സംവിധാനം ചെയ്ത ഗോഡ്സില മൈനസ് വൺ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ചിത്രം. റ്യൂനോസുകെ കാമികിയും മിനാമി ഹമാബെയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം നവംബർ 20 നാണ് ഇന്ത്യയിൽ പ്രദർശനം ആരംഭിച്ചത്.

ട്രേഡ് ട്രാക്കർ സാക്നിക്കിൻ്റെ ഡാറ്റകൾ പ്രകാരം ഓപ്പണിംഗ് ദിവസം 70 ലക്ഷം രൂപയാണ് നെറ്റ് കലക്ഷൻ കണക്കാക്കിയിരുന്നത്. രാജ്യത്തുടനീളം 477 ഷോകളിലായി 16.3 ശതമാനം ഒക്യുപൻസിയാണ് ആദ്യ ദിനം രേഖപ്പെടുത്തിയത്. രണ്ടാം ദിവസത്തെ അഡ്വാൻസ് ബുക്കിംഗിൽ 731 ഷോകളിലായി 20,481 ടിക്കറ്റുകൾ ഇതിനോടകം വിറ്റുപോയി. 75.82 ലക്ഷമാണ് രണ്ടാം ദിന കളക്ഷൻ. ചിത്രത്തിൻ്റെ മൂന്നാം ദിനമായ ഞായറാഴ്ചയും 65.28 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. ജാപ്പനീസ് ഭാഷാ പ്രദർശനങ്ങളാണ് നിലവിൽ അഡ്വാൻസ് ബുക്കിംഗിൽ മുന്നിൽ നിൽക്കുന്നത്. അതേസമയം ഇംഗ്ലീഷ് പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

2023ൽ പുറത്തിറങ്ങിയ ഗോഡ്സില മൈനസ് വൺ എന്ന ചിത്രത്തിൻ്റെ പശ്ചാത്തലത്തിന് രണ്ട് വർഷത്തിന് ശേഷം, 1949-കാലഘട്ടത്തിലാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. ഗോഡ്‌സില ഉണ്ടാക്കിയ നാശനഷ്ടങ്ങളിൽ നിന്ന് കോയിച്ചിയും നോറിക്കോയും ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ജപ്പാന് ഭീഷണിയായി വീണ്ടും ഗോഡ്സില്ല തിരിച്ചെത്തുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം. രണ്ട് മണിക്കൂർ 17 മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിൻ്റെ രചനയും വിഷ്വൽ ഇഫ്ക്ടുകളും നിർവ്വഹിച്ചിരിക്കുന്നതും യമസാക്കിയാണ്.

SCROLL FOR NEXT