കൊച്ചി: 'അപ്പൂപ്പൻ ആൻഡ് ബോയിസ്', 'നിസാരം' തുടങ്ങിയ യൂട്യൂബ് ചാനലുകളിലൂടെ ശ്രദ്ധേയനായ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററും നടനുമായ അനന്തരാമൻ അജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഹ്രസ്വചിത്രം 'ഗ്രാനി' പുറത്ത്. യൂട്യൂബിലൂടെ റിലീസ് ചെയ്ത ഹ്രസ്വചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സൈക്കോളജിക്കൽ ഹൊറർ ഴോണറിൽ കഥ പറയുന്ന ചിത്രത്തിൽ ശിവരാജ്, കെ.പി.എ.സി ലീല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അനന്തരാമനാണ് ഗ്രാനിയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഒരിടത്തുള്ള വീട്ടിൽ താമസിക്കുന്ന വിചിത്ര സ്വഭാവക്കാരിയായ ഒരു വൃദ്ധയെ പരിചരിക്കാൻ എത്തുന്ന റോണി എന്ന ഹോം നേഴ്സിന്റെ കഥയാണ് ഈ ഷോർട്ട് ഫിലിം പറയുന്നത്. സിനിമയോട് കിടപിടിക്കുന്ന സാങ്കേതിക നിലവാരമാണ് ചിത്രം പുലർത്തുന്നത്. റോണിയായി എത്തുന്ന ശിവരാജിന്റെയും മുത്തശ്ശിയുടെ വേഷം ചെയ്ത കെ.പി.എ.സി ലീലയുടേയും പ്രകടനം തന്നെയാണ് ഗ്രാനിയുടെ മുഖ്യസവിശേഷത.
40 മിനുട്ടോളം ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിന്റെ ക്ലൈമാക്സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററിൽ നിന്ന് സംവിധായകനായുള്ള അനന്തരാമന്റെ ചുവടുമാറ്റം ഗംഭീരമായെന്നാണ് കമന്റുകളിൽ നിറയുന്ന അഭിപ്രായം.
രചന-സംവിധാനം: അനന്തരാമന്‍ അജയ്, ഛായാഗ്രഹണം: വിജയ് രഘു കൃഷ്ണന്‍, സംഗീതം: ആര്‍ക്കി, എഡിറ്റര്‍: മിഥുന്‍ മുരളി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഹംസ വള്ളിത്തോട്, ക്രിയേറ്റീവ് ഡയറക്ടര്‍: സംഗീത് ശ്യാം, സൗണ്ട് ഡിസൈന്‍: അജയന്‍ അടാട്ട്, ശബ്ദമിശ്രണം: പയസ്‌മോന്‍ സണ്ണി, കോസ്റ്റ്യൂം: രഞ്ജിനി മേരി റെജി, മേക്കപ്പ്: പ്രദീപ് വിതുര, കളര്‍ ഗ്രേഡിംഗ്: ജോയ്‌നര്‍ തോമസ്, VFX : ബോബി രാജന്‍, പോസ്റ്റര്‍ ഡിസൈന്‍: കൃഷ്ണ ബാല ഷേണായി, പിആര്‍ഒ : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.