'JUST & T MARRIED'; പോപ്പ് ക്വീൻ ടെയ്‌ലർ സ്വിഫ്റ്റും ട്രാവിസ് കെല്‍സിയും വിവാഹിതരായി

പ്രൗഢമായിരുന്നു മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന ചടങ്ങ്
ടെയ്‌ലർ സ്വിഫ്റ്റും ട്രാവിസ് കെല്‍സിയും
ടെയ്‌ലർ സ്വിഫ്റ്റും ട്രാവിസ് കെല്‍സിയുംSource: X
Published on
Updated on

ന്യൂയോർക്ക്: ലോകപ്രശസ്ത പോപ് ഗായികയും ഗാനരചയിതാവും സംവിധായികയും നടിയുമായ ടെയ്‌ലർ സ്വിഫ്റ്റും കാമുകൻ ട്രാവിസ് കെല്‍സിയും വിവാഹിതരായി. മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന ചടങ്ങിന് മുഖ്യ കാർമികത്വം വഹിച്ചത് ഹാസ്യനടൻ ആദം സാൻഡ്‌ലർ ആണ്. വിവാഹത്തിന് പിന്നാലെ, മാഡിസൺ സ്ക്വയർ ഗാർഡന് ചുറ്റുമുള്ള വലിയ ഡിജിറ്റൽ ബോർഡുകളിൽ സ്വിഫ്റ്റിന്റെയും ട്രാവിസിന്റെയും പേരുകളെ സൂചിപ്പിച്ചുകൊണ്ട് 'JUST & T MARRIED' എന്ന് തെളിഞ്ഞു.

പ്രൗഢമായിരുന്നു മാഡിസൺ സ്ക്വയറിൽ നടന്ന ചടങ്ങ്. നടന്മാരായ ഹ്യൂ ഗ്രാന്റ്, ജേസൺ സുഡെയ്കിസ്, ഏഥൻ ഹോക്ക്, ഗായകൻ ബെൻസൺ ബൂൺ, മോഡൽ ജിജി ഹാഡിഡ് എന്നിങ്ങനെ വലിയൊരു നിര തന്നെ ചടങ്ങിൽ അണിനിരന്നിരുന്നു. കനത്ത കാവലിലാണ് ചത്വരത്തിന് ചുറ്റം ന്യൂയോർക്ക് സിറ്റി പൊലീസ് ഒരുക്കിയിരുന്നത്. ഉച്ചയോടെ ചുറ്റുമുള്ള റോഡുകൾ പൂർണമായും അടയ്ക്കുകയും വാഹന-കാൽനട യാത്രക്കാരെ ബാരിക്കേഡുകൾ ഉപയോഗിച്ച് മറ്റ് വഴികളിലേക്ക് തിരിച്ചുവിടുകയും ചെയ്തിരുന്നു.

ടെയ്‌ലർ സ്വിഫ്റ്റും ട്രാവിസ് കെല്‍സിയും
ടെയ്‌ലർ സ്വിഫ്റ്റിന്റെ 4.5 കോടി രൂപയുടെ മോതിരം; പരമ്പരാഗത ഇന്ത്യന്‍ ടച്ചും

ഡിയോർ വിമെൻ-മെൻ ക്രിയേറ്റീവ് ഡയറക്ടർ ജോനാഥൻ ആൻഡേഴ്സൺ രൂപകൽപ്പന ചെയ്ത വസ്ത്രങ്ങളും ക്രിസ്റ്റ്യൻ ലൂബൗട്ടിൻ പ്രത്യേകം തയ്യാറാക്കിയ പാദരക്ഷകളുമാണ് വിവാഹച്ചടങ്ങിൽ വധൂവരന്മാർ ധരിച്ചിരുന്നത്. കാർട്ടിയർ ആഭരണങ്ങളാണ് വിവാഹദിനത്തിനായി സ്വിഫ്റ്റ് തിരഞ്ഞെടുത്തത്.

ബ്രൈഡ്സ് മെയ്‌ഡോ ഗ്രൂംസ്മെന്നോ അവർക്കൊപ്പം ഉണ്ടായിരുന്നില്ല. പകരം, സ്വിഫ്റ്റിന്റെ സഹോദരൻ ഓസ്റ്റിൻ സ്വിഫ്റ്റ് വധുവിന്റെ 'മാൻ ഓഫ് ഓണർ' ആയും, മുൻ അമേരിക്കൻ ഫുട്ബോൾ താരം ജേസൺ കെൽസി വരന്റെ 'ബെസ്റ്റ് മാൻ' ആയും ചടങ്ങുകളിൽ പങ്കെടുത്തു.

വ്യാഴാഴ്ച തന്നെ താരതമ്യേന ചെറിയൊരു ചടങ്ങോടെ വിവാഹാഘോഷങ്ങൾ ആരംഭിച്ചിരുന്നു. നൂറോളം പേർ മാത്രമാണ് ഈ പ്രീ പാർട്ടിയിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയായപ്പോഴേക്കും അരീനയ്ക്ക് പുറത്ത് ടെയ്‌ലർ സ്വിഫ്റ്റ് ആരാധകർ, 'സ്വിഫ്റ്റീസ്', നിറഞ്ഞു. സ്വിഫ്റ്റിന്റെ കൺസേർട്ട് വസ്ത്രങ്ങൾ ധരിച്ചാണ് ചിലർ എത്തിയത്. ചിലർ പോപ്പ് താരത്തിന്റെ ഹിറ്റ് ഗാനങ്ങൾ പാടിയപ്പോൾ മറ്റുചിലർ ചടങ്ങുകളുടെ ദൃശ്യങ്ങൾ നന്നായി കാണാനായി സമീപത്തെ താൽക്കാലിക നിർമിതികൾക്ക് മുകളിൽ വരെ കയറി.

ടെയ്‌ലർ സ്വിഫ്റ്റും ട്രാവിസ് കെല്‍സിയും
ശ്രേയ ഘോഷാലിന്റെ ശബ്‌ദം, അതിസുന്ദരിയായി സാനിയ; വീണ്ടും ട്രെൻഡ് സെറ്ററാകാൻ 'കല്യാണി'

2023ലാണ് ടെയ്‌ലർ സ്വിഫ്റ്റും ട്രാവിസ് കെൽസിയും തമ്മിൽ പ്രണയത്തിലായത്. കെൽസ് സ്വിഫ്റ്റിനോടുള്ള തന്റെ ആരാധന പരസ്യമായി പ്രകടിപ്പിച്ചത് ലോകത്തിന്റെയാകെ ശ്രദ്ധയാകർഷിച്ചിരുന്നു. അതിനുശേഷം സ്വിഫ്റ്റ് പതിവായി കെൽസിയുടെ ഗെയിമുകളിൽ പങ്കെടുക്കുകയും ഇരുവരും ഒരുമിച്ച് പൊതുയിടങ്ങളിൽ എത്തുകയും ചെയ്തതോടെ ഇരുവരുടെയും പ്രണയബന്ധം പരസ്യമാവുകയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 10നാണ് തങ്ങളുടെ പ്രണയം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ഇരുവരും തീരുമാനിച്ചത്. ഓഗസ്റ്റ് 26നായിരുന്നു ടെയ്‌ലർ സ്വിഫ്റ്റിന്റെയും ട്രാവിസ് കെല്‍സിയുടേയും എൻഗേജ്‌മെന്റ്.

News Malayalam 24x7
newsmalayalam.com