നടൻ കമല്‍ റോയ്  
ENTERTAINMENT

നടൻ കമല്‍ റോയ് അന്തരിച്ചു

കൽപ്പന- ഉർവശി- കലാരഞ്ജിനിമാരുടെ സഹോദരനാണ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മുൻകാല മലയാള ചലച്ചിത്ര നടൻ കമല്‍ റോയ് അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. കൽപ്പന, ഉർവശി, കലാരഞ്ജിനിമാരുടേയും പരേതനായ നടൻ നന്ദുന്റെയും സഹോദരനാണ്. ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്.

‘സായൂജ്യം’, ‘കോളിളക്കം’, ‘മഞ്ഞ്’, ‘കിങ്ങിണി’, ‘കല്യാണസൗഗന്ധികം’, ‘വാചാലം’, ‘ശോഭനം’, ദ് കിങ് മേക്കർ’, ‘ലീഡർ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ 'യുവജനോത്സവം' എന്ന സിനിമയിൽ 'ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ പുഞ്ചിരിച്ചു' എന്ന് തുടങ്ങുന്ന പാട്ടിൽ അഭിനയിച്ചത് കമൽ ആണ്.

വില്ലൻ വേഷങ്ങളിലാണ് കമൽ തിളങ്ങിയത്. വിനയൻ സംവിധാനം ചെയ്ത 'കല്യാണസൗ​ഗന്ധികം' എന്ന സിനിമയിലെ പ്രതിനായക വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനയ പ്രസാദ് നായികയായ 'ശാരദ' എന്ന പരമ്പരയിലെ സഹോദര കഥാപാത്രവും ശ്രദ്ധ നേടി. നടന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിനയൻ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

വിനയന്റെ അനുശോചന കുറിപ്പ്:

നടൻ കമൽ റോയ് അന്തരിച്ചു..

ആദരാഞ്ജലികൾ

“കല്യാണ സൌഗന്ധികം”എന്ന എന്റെ സിനിമയിൽ ദിലീപിന്റെ വില്ലനായിട്ട് അഭിനയിച്ചിരുന്നു..

നടി ഉർവശിയുടെയും കൽപ്പനയുടെയും കലാരഞ്ജിനിയുടെയും സഹോദരനാണ് കമൽ.. സുകുമാരിച്ചേച്ചി ആയിരുന്നു അന്ന് കമലിനെ കുറിച്ച് എന്നോടു പറഞ്ഞതെന്ന കാര്യം ഓർക്കുന്നു...

SCROLL FOR NEXT