"ദുൽഖർ ചിത്രം 'ഐ ആം ഗെയിം' രൂപപ്പെടുന്നത് അതിഗംഭീരമായി"; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഛായാഗ്രഹകൻ ജിംഷി ഖാലിദ്

'ആർഡിഎക്സ്' എന്ന ആക്ഷൻ ഹിറ്റിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ ആം ഗെയിം'
ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിമിന്റെ' ഛായാഗ്രഹകൻ ജിംഷി ഖാലിദ്
ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിമിന്റെ' ഛായാഗ്രഹകൻ ജിംഷി ഖാലിദ്Source: X
Published on
Updated on

കൊച്ചി: ദുൽഖർ സൽമാൻ നായകനാവുന്ന 'ഐ ആം ഗെയിം' ഒരുങ്ങുന്നത് അതിഗംഭീരമായി എന്ന് വെളിപ്പെടുത്തി ചിത്രത്തിന്റെ ഛായാഗ്രഹകൻ ജിംഷി ഖാലിദ്. മൂൺ ഇൻ റെഡിന് നൽകിയ അഭിമുഖത്തിലാണ് ഷിംഷി ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയത്. തന്റെ കരിയറിൽ തനിക്ക് ഏറ്റവും കൂടുതൽ സംതൃപ്തി നൽകിയ ചിത്രങ്ങളിൽ ഒന്നാണ് ഇതെന്നും സിനിമയുടെ ഛായാഗ്രഹകൻ പറഞ്ഞു. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.

തന്റെ ഹൃദയത്തോടെ ഏറെ ചേർന്ന് നിൽക്കുന്ന ചിത്രമാണ് ഐ ആം ഗെയിം എന്നും, അമ്പരപ്പിക്കുന്ന മികവോടെയാണ് ചിത്രം രൂപം കൊള്ളുന്നതെന്നും ജിംഷി ഖാലിദ് വെളിപ്പെടുത്തി. ഇപ്പൊൾ ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 'അനുരാഗ കരിക്കിൻ വെള്ളം', 'തല്ലുമാല', 'ആലപ്പുഴ ജിംഖാന' തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ ഛായാഗ്രാഹകനാണ് ജിംഷി ഖാലിദ്.

ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിമിന്റെ' ഛായാഗ്രഹകൻ ജിംഷി ഖാലിദ്
വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന 'തുടക്കം'; സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ ദുൽഖർ സൽമാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വമ്പൻ ശ്രദ്ധ നേടിയിരുന്നു. ആരാധകരെയും സിനിമാ പ്രേമികളേയും ആവേശം കൊള്ളിക്കുന്ന സ്റ്റൈലിഷ്, മാസ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 'ആർഡിഎക്സ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ ആം ഗെയിം'. മലയാള സിനിമാ പ്രേമികൾ ഇന്ന് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 'ഐ ആം ഗെയിം'. ചിത്രം 2026 ഓണം റിലീസായി ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുമെന്നാണ് സൂചന.

ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിമിന്റെ' ഛായാഗ്രഹകൻ ജിംഷി ഖാലിദ്
അന്ന് അധിക്ഷേപിച്ചതിന് 'മൂന്ന് കുരങ്ങന്മാർ' എന്ന് വിളിച്ചു, ഇന്ന് കൂടെ നിർത്തി ഫോട്ടോ എടുത്തു; കയ്യടി നേടി നയൻതാര

ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഹെഡ് - സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com