സിദ്ദിഖും വിനയ പ്രസാദും ഒന്നിക്കുന്ന 'മധുരമീ ജീവിതം' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. ചിത്രത്തിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ഏപ്രിൽ 13ന് പാലാരിവട്ടം ലക്സോ ബിസിനസ് ക്ലാസ് ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങ്.
പ്രൊഡ്യൂസൻ അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ് , ഫിലിം ചേമ്പർ പ്രസിഡന്റ് അനിൽ തോമസ്, നിർമാതാക്കളായ ഔസേപ്പച്ചൻ, മമ്മി സെഞ്ച്വറി, നൗഷാദ് ആലത്തൂർ, സോഹൻ സീനുലാൽ, ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ സിദ്ദിഖ്, വിനയ പ്രസാദ്, ഗായത്രി സുരേഷ്, പൂജിതാ മേനോൻ എന്നിങ്ങനെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
സിനിമയിലെ നാലു ഗാനങ്ങളാണ് ചടങ്ങിൽ ഔദ്യോഗികമായി റിലീസ് ചെയ്തത്. അനന്ദരാമൻ അനിൽ ആണ് സംഗീത സംവിധാനം. സിദ്ദിഖിന്റെ 351ാമത് ചിത്രമാണ് 'മധുരമീ ജീവിതം'.
മാത്യു സക്കറിയയാണ് സംവിധാനം. ഗുഡ് ഡേ മൂവീസിന്റെ ബാനറില്‍ ശ്രീലാല്‍ പ്രകാശനാണ് സിനിമ നിര്‍മിക്കുന്നത്. സഹ നിർമാണം - ഡോ. ശ്രീകുമാർ ഡെ, ശ്രീശൻ പ്രകാശൻ.
സിനിമ വൈകാതെ തിയേറ്ററുകളിലേക്ക് എത്തും. ജോണി ആന്റണി, പ്രമോദ് വെളിയനാട്, ദിനേശ് പണിക്കർ, റോയ് സെബാസ്റ്റ്യൻ, വിവേക് ശ്രീ, അൻസൽ പള്ളുരുത്തി, ദിൽഷാ പ്രസന്നൻ, പൂജിത മേനോൻ, ഗായത്രി സുരേഷ്, മറീന മൈക്കിൾ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ക്യാമറാമാന്‍- പി.എസ്. കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി ഏലൂര്‍, മേക്കപ്പ്-പട്ടണം ഷാ, ആര്‍ട്ട് ഡയറക്ടര്‍- ശ്രീകുമാര്‍ മേനോന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- അനില്‍ അന്‍സാദ്, സ്റ്റില്‍- രതീഷ് കര്‍മ, മേക്കിങ് വീഡിയോ- ഷാജി കുന്നംകുളം, കോസ്റ്റ്യൂംസ് ഡിസൈനര്‍- നയന ശ്രീകാന്ത്, പി.ആര്‍.ഒ.- ഷെജിന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.