ധനുഷ് നായകനായ പുതിയ തമിഴ് ചിത്രമാണ് 'കര'. കരസാമി എന്ന മോഷ്ടാവിന്റെ വേഷത്തിലാണ് നടൻ ചിത്രത്തിൽ എത്തുന്നത്. മലയാളി താരം മമിതാ ബൈജുവാണ് നായിക. നടിയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമിതയുടെ സ്ക്രീൻ ടൈം കുറഞ്ഞു പോയി എന്നാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്.
ധനുഷ് കഥാപാത്രത്തിന്റെ ഭാര്യ 'സെല്ലി'യുടെ റോളിലാണ് മമിത ബൈജു 'കര'യിൽ എത്തുന്നത്. വളരെ കുറച്ച് രംഗങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ഗംഭീര പ്രകടനമാണ് നടി ചിത്രത്തിൽ കാഴ്ചവച്ചത്. കഥാപാത്രത്തിന്റെ വൈകാരികമായ തലം മനസിലാക്കിയാണ് മമിത അഭിനയിച്ചതെന്നാണ് കാണികൾ അഭിപ്രായപ്പെടുന്നത്. മമിതയ്ക്ക് പുറമേ മലയാളത്തിൽ നിന്ന് ജയറാം, സുരാജ് വെഞ്ഞാറമൂട്, ശ്രീജാ രവി എന്നിവരും ചിത്രത്തിലെ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ഇവരുടെ പ്രകടനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
'പോർ തൊഴിലി'ന് ശേഷം വിഗ്നേഷ് രാജ സംവിധാനം ചെയ്ത ചിത്രമാണ് 'കര'. ആറ് കോടി രൂപയാണ് ആദ്യ ദിനം ചിത്രം കളക്ട് ചെയ്തത്. കെ.എസ്. രവികുമാർ, കരുണാസ്, പൃഥ്വി പണ്ഡ്യരാജൻ, എം.എസ്. ഭാസ്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേൽസ് ഫിലിം ഇന്റർനാഷണൽ നിർമിക്കുന്ന ചിത്രത്തിന്റ നിർമാതാക്കൾ ഡോ. ഇഷാരി കെ. ഗണേഷാണ്. സഹ നിർമാണം - കുഷ്മിത ഗണേഷ്.
രചന: ആൽഫ്രഡ് പ്രകാശ്, വിഗ്നേഷ് രാജ, സംഗീതം: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: തേനി ഈശ്വർ, എഡിറ്റിങ്: ശ്രീജിത് സാരംഗ്, ആർട്ട് ഡയറക്ഷൻ: മായപാണ്ടി, ആക്ഷൻ ഡയറക്ടർ: ദിനേഷ് കാസി, കോസ്റ്റ്യൂം ഡിസൈൻ : ദിനേഷ് മനോഹരൻ, കാവ്യാ ശ്രീറാം, മേക്കപ്പ്: ബി രാജ, സ്പെഷ്യൽ മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, ഹരിഹരൻ എം, സൗണ്ട് മിക്സിങ് : എം.ആർ രാജാകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: എൻ. വിക്കി, ബി. സെന്തിൽ കുമാർ, എ.പി.വി. മാരൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ. പ്രഭു.