ENTERTAINMENT

സോഷ്യൽ മീഡിയ ഇളക്കി മറിച്ച് 75കാരൻ; OM പ്രൊമോഷനിൽ ട്രെൻഡ് സെറ്ററായി മമ്മൂക്ക

ചെന്നൈയിൽ വെച്ചു നടന്ന പ്രീ-റിലീസ് ഇവന്റിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. സായി അഭ്യങ്കർ തൊട്ടുമുന്നിൽ കിടിലൻ ഡാൻസ് കളിച്ച് പാട്ടുപാടുമ്പോൾ, എത്രമാത്രം കൂൾ ആയി ഫോണിൽ നോക്കിയിരിക്കാൻ സാധിക്കും? "Yes, മമ്മൂക്കയ്ക്ക് സാധിക്കും!

Author : ന്യൂസ് ഡെസ്ക്

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ 'OM' തരംഗമാണ്. ഈ മാസം 20-ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ധനുഷും മമ്മൂട്ടിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ വിവിധ സ്ഥലങ്ങളിൽ പുരോഗമിക്കുകയാണ്. ഇതിനിടയിൽ നടക്കുന്ന എല്ലാ പ്രൊമോഷൻ പരിപാടികളിലെയും യഥാർത്ഥ 'ഷോ സ്റ്റീലർ' 75-കാരനായ നമ്മുടെ മമ്മൂക്കയാണ്! അദ്ദേഹത്തിന്റെ കോസ്റ്റ്യൂം മുതൽ സ്പീച്ച് വരെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്.

ചെന്നൈയിൽ വെച്ചു നടന്ന പ്രീ-റിലീസ് ഇവന്റിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. സായി അഭ്യങ്കർ തൊട്ടുമുന്നിൽ കിടിലൻ ഡാൻസ് കളിച്ച് പാട്ടുപാടുമ്പോൾ, എത്രമാത്രം കൂൾ ആയി ഫോണിൽ നോക്കിയിരിക്കാൻ സാധിക്കും? "Yes, മമ്മൂക്കയ്ക്ക് സാധിക്കും!" സായിയുടെ പെർഫോമൻസിന് തൊട്ടുമുന്നിൽ മമ്മൂക്ക കാഴ്ച്ചവെച്ച ആ 'കൂൾ ആക്ഷൻ' ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

കൊച്ചിയിലെത്തിയ ധനുഷ് ഈ സംഭവത്തെക്കുറിച്ച് എടുത്തുപറഞ്ഞതോടെ ആരാധകർ ഇത് വീണ്ടും ഏറ്റെടുത്തു. മമ്മൂക്ക വളരെ കൂൾ ആയ ആളാണെന്നും, എന്ത് പ്രശ്നം വന്നാലും അതൊക്കെ സൂപ്പർ കൂൾ ആയി അദ്ദേഹം ഹാൻഡിൽ ചെയ്യുമെന്നും ധനുഷ് വ്യക്തമാക്കി.

വേദിയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളും വലിയ രീതിയിൽ വൈറലായിട്ടുണ്ട്. "രജിനികാന്തിനൊപ്പവും ധനുഷിനൊപ്പവും അഭിനയിച്ചു; ഇനി മകൻ (യാത്ര) എപ്പോഴാണ് സിനിമ ചെയ്യുന്നത് എന്ന് നോക്കാം," എന്ന മമ്മൂക്കയുടെ രസകരമായ പരാമർശവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

'അമരൻ' എന്ന ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി, ധനുഷ്, സായി പല്ലവി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സായി അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

SCROLL FOR NEXT