മോഹന്‍ലാല്‍ Source : Facebook
ENTERTAINMENT

''വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം''; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് മോഹന്‍ലാല്‍

ജസ്റ്റിസ് ജ്യോതി സിംഗ് അധ്യക്ഷനായ ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. വ്യാജ വീഡിയോകളും ചിത്രങ്ങളും തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി നാളെ പരിഗണിക്കും.

അനുമതിയില്ലാതെ പരസ്യചിത്രങ്ങളിലും മറ്റും എഐ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ശബ്ദം , ചിത്രങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് ജ്യോതി സിംഗ് അധ്യക്ഷനായ ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക.

അഭിനേതാക്കളും കായിക താരങ്ങളും ഉള്‍പ്പടെ നിരവധി പേര്‍ വ്യക്തിത്വ അവകാശ സംരക്ഷണം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതില്‍ അനില്‍ കപൂര്‍, അഭിഷേക് ബച്ചന്‍ എന്നിവരും ഉള്‍പ്പെടുന്നു.

SCROLL FOR NEXT