തൻ്റെ സഹോദരൻ ആമിർ ഖാന് ആദ്യത്തെ വിവാഹബന്ധം ഉണ്ടായിരുന്ന സമയത്ത് തന്നെ ബ്രിട്ടീഷ് മാധ്യമ പ്രവർത്തകയിൽ ആരും അറിയപ്പെടാത്തൊരു കുഞ്ഞുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ച് സഹോദരൻ ഫൈസൽ ഖാൻ. കുടുംബത്തിൻ്റെ തകർച്ചയേയും തർക്കങ്ങളേയും കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"റീനയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നതിന് മുമ്പും, കിരൺ റാവുമായി ലിവ് ഇൻ റിലേഷൻഷിപ്പ് തുടരുകയും ചെയ്യുന്ന സമയത്താണ് ആമിർ ഖാന് ബ്രിട്ടീഷ് മാധ്യമ പ്രവർത്തക ജെസീക്ക ഹൈൻസുമായി പ്രണയബന്ധം ഉണ്ടായിരുന്നത്. പിന്നീട് 2022ൽ ആമിർ ഖാൻ കിരൺ റാവുവുമായി വേർപിരിഞ്ഞിരുന്നു," ഫൈസൽ ഖാൻ ആരോപിച്ചു.
വിവാഹം കഴിക്കാൻ എന്നോട് കുടുംബത്തിൽ പലരും നിർബന്ധിച്ചിരുന്നു. എന്നാൽ എനിക്ക് വലിയ ദേഷ്യം തോന്നി. അതൊന്നും മുഖവിലയ്ക്ക് എടുക്കുന്നില്ല. എൻ്റെ കുടുംബത്തിൻ്റെ താളം തെറ്റലുകൾ ചൂണ്ടിക്കാട്ടാനാണ് നേരത്തെ കുടുംബാംഗങ്ങൾക്ക് അയച്ച കത്തിലെഴുതിയ വിവരങ്ങൾ പുറത്തു വെളിപ്പെടുത്തുന്നത്. എന്റെ പിതാവ് രണ്ട് തവണ വിവാഹം കഴിച്ചിരുന്നു. എൻ്റെ കസിൻ സഹോദരിയും രണ്ട് തവണ വിവാഹം കഴിച്ചിരുന്നു. അപ്പോൾ നിങ്ങൾ എനിക്ക് എന്ത് ഉപദേശമാണ് നൽകുന്നത്," ," ഫൈസൽ ഖാൻ ചൂണ്ടിക്കാട്ടി.
2005ൽ 'സ്റ്റാർ ഡസ്റ്റ്' മാസികയിൽ ജെസീക്കയുമായി ലിവ് ഇൻ ബന്ധത്തിലാണെന്ന് ആമിർ പറഞ്ഞിരുന്നു. ബോളിവുഡ് സൂപ്പർ സ്റ്റാറിന് ബ്രിട്ടീഷ് ജേണലിസ്റ്റിൽ ജാൻ എന്നൊരു കുട്ടി ഉണ്ടെന്നും 'ഗുലാം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹം ജെസീക്കയെ ആദ്യമായി കണ്ടുമുട്ടിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ജെസീക്ക ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ആമിർ തന്നോട് ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടതായി ജെസീക്ക മാഗസിൻ ലേഖനത്തിൽ അവകാശപ്പെട്ടു. എന്നാൽ കുഞ്ഞിനെ പ്രസവിച്ച് ഒറ്റയ്ക്ക് വളർത്താൻ അവൾ ദൃഢനിശ്ചയം ചെയ്തിരുന്നു. 2000ൻ്റെ തുടക്കത്തിൽ ജെസീക്ക ഒരു മകനെ പ്രസവിക്കുകയും അവന് ജോൺ എന്ന് പേരിടുകയും ചെയ്തു. 2007ൽ ലണ്ടനിലെ വ്യവസായിയായ വില്യം ടാൽബോട്ടിനെ ജെസീക്ക വിവാഹം കഴിച്ചിരുന്നു.