വിനായകൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ തെറിയഭിഷേകം Source: Facebook
MOVIES

വിഎസിന് അന്ത്യാഭിവാദ്യം അർപ്പിച്ച വിനായകനെതിരെ തെറിയഭിഷേകം; സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് നടൻ

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം വിളിച്ചതിന് പിന്നാലെയാണ് മോശം കമൻ്റുകൾ ആരംഭിച്ചത്.

Author : ന്യൂസ് ഡെസ്ക്

നടൻ വിനായകനെതിരെ ഫേസ്ബുക്ക് പോസ്റ്റുകളിൽ തെറിയഭിഷേകം. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം വിളിച്ചതിന് പിന്നാലെയാണ് വിനായകനെതിരെ മോശം കമൻ്റുകൾ ആരംഭിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തിൽ വിനായകൻ നടത്തിയ പ്രസ്താവന ചൂണ്ടികാട്ടിയാണ് ചീത്തവിളി. മോശം കമൻ്റുകളും മേസേജുകളുമായി വന്നവയുടെ സ്ക്രീൻഷോട്ടുകൾ വിനായകൻ ഫേസ്ബുക്ക് പോസ്റ്റുകളായി പങ്കുവെച്ചു.

ഇന്നലെ എറണാകുളം സൗത്ത് ബസ് സ്റ്റാൻഡിൽ നടത്തിയ പ്രാദേശിക അനുശോചന യോഗത്തിൽ വിനായകൻ പങ്കെടുത്തിരുന്നു. വിനായകൻ വിഎസിന് അന്ത്യോപചാരമർപ്പിച്ച് മുദ്രാവാക്യം വിളിക്കുന്നതിൻ്റെ വീഡിയോകൾ വലിയ തോതിൽ പ്രചരിച്ചിരുന്നു.

SCROLL FOR NEXT