നടന്‍ ഷാനവാസ്  Source : X
MOVIES

പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് അഭിനയ രംഗത്തേക്ക് എത്തുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കുറച്ച് വര്‍ഷമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പാളയം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് 50ലധികം ചിത്രങ്ങളിലും ചില ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗര്‍ഭശ്രീമാന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ഒട്ടേറെ പ്രമുഖ ചിത്രങ്ങളില്‍ അഭിനയിച്ചു.

സിനിമയില്‍ നിന്ന് ഒരിടവേളയെടുത്ത ശേഷം 2011ല്‍ പുറത്തിറങ്ങിയ ചൈനാ ടൗണിലൂടെ അദ്ദേഹം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാര്‍, സത്യമേവ ജയതേ എന്നിവയാണ് ഷാനവാസ് അഭിനയിച്ച ടെലിവിഷന്‍ പരമ്പരകള്‍.

പ്രേംനസീറിന്റെയും ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്താണ് ഷാനവാസ് ജനിച്ചത്. ആയിഷ ബീവിയാണ് ഭാര്യ. ഷമീര്‍ ഖാന്‍, അജിത് ഖാന്‍ എന്നിവരാണ് മക്കള്‍.

SCROLL FOR NEXT