നവാഗതനായ യതീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം 
MOVIES

നിയമത്തിന്റെ നൂലാമാലകൾ നർമത്തിൽ! യതീന്ദ്രൻ - അൽത്താഫ് സലീം ചിത്രം പൂർത്തിയായി

അൽത്താഫ് സലീമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നീതിയും നിയമവും മനുഷ്യ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഒരാളുടെ കുടുംബ ജീവിതത്തിൽ തുടങ്ങി പല മേഖലകളിലേക്കും കോടതി വ്യവഹാരവും നിയമങ്ങളും കടന്നുവരാറുണ്ട്. ഇത്തരത്തിൽ ഒരു കഥ ഗ്രാമീണ പശ്ചാത്തലത്തിൽ തികഞ്ഞ സറ്റയറിലൂടെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു.

നവാഗതനായ യതീന്ദ്രൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം കാവിലമ്മ പ്രൊഡക്ഷൻസ്, സഞ്ജു ജെ ഫിലിംസ് എന്നീ ബാനറുകളിൽ കാഞ്ചന ജയരാജ്, സഞ്ജു ജെ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. കമലിനോടൊപ്പം ദീർഘകാലം സഹസംവിധായകനായി പ്രവർത്തിച്ചു പോന്ന വ്യക്തി കൂടിയാണ് യതീന്ദ്രൻ. ഗൗരവതരമായ ഒരു വിഷയം, അതും ജനങ്ങളുമായി ഏറെ ബന്ധമുള്ള പ്രശ്നങ്ങൾ, തികഞ്ഞ നർമ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

അൽത്താഫ് സലീമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുകേഷ്, അശോകൻ, ഹരീഷ് കണാരൻ, മിയാ, പ്രവീണ, ഡോ. റോണി ഡേവിഡ്, അഭിരാം രാധാകൃഷ്ണൻ, ആനന്ദ് മന്മഥൻ, വിനീത് വിശ്വം, ഗോകുലൻ, നന്ദനാ വർമ, സോഹൻ സീനുലാൽ, അബിൻ ബിനു, ശീതൾ സഖറിയ, മേഘ തോമസ്, ജയൻ രാജാ, സെബി ബാസിം, കൃഷ്ണപ്രിയാ, പ്രിയാ ശീജിത്ത് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവർക്കൊപ്പം 150ഓളം പുതുമുഖങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഒറ്റപ്പാലം, കോങ്ങാട്, പത്തിരിപ്പാല തുടങ്ങിയ ഇടങ്ങളിലെ പ്രദേശവാസികളും ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു.

സംഗീതം - പ്രിൻസ് ജോർജ്, ഛായാഗ്രഹണം - അർജുൻ ആർക്കോട്ട്, എഡിറ്റിങ് - ആകാശ് ജോസഫ് വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ -സുജിത് രാഘവ്, മേക്കപ്പ് - സിനൂപ് രാജ്, കോസ്റ്റ്യും ഡിസൈൻ - മെൽവിൻ ജെ, കാസ്റ്റിങ് ഡയറക്ടർ - രാജേഷ് നാരായണൻ, സ്റ്റിൽസ്- ജിനു ഫ്രാൻസിസ്, ലൊക്കേഷൻ മാനേജർ - വേലപ്പൻ വാണിയംകുളം, പ്രൊഡക്ഷൻ മാനേജേഴ്സ് - നിധിൻ ഫ്രെഡ്ഡി, റിയാസ് മുഹമ്മദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ. വാഴൂർ ജോസ്.

SCROLL FOR NEXT