അമല്‍ ഷാ, ഗോവിന്ദ് പൈ Source : PRO
MOVIES

പറവയ്ക്ക് ശേഷം വീണ്ടും ഒരുമിച്ച് സ്‌ക്രീനില്‍; അമലിന്റെയും ഗോവിന്ദിന്റെയും 'ചങ്ങായി' വരുന്നു

ഓഗസ്റ്റ് ഒന്നിന് ചിത്രം റിലീസ് ചെയ്യും.

Author : ന്യൂസ് ഡെസ്ക്

സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ അമല്‍ ഷാ, ഗോവിന്ദ് പൈ എന്നിവര്‍ വീണ്ടും സ്‌ക്രീനില്‍ ഒരുമിക്കുന്നു. സുധേഷ് കഥയെഴുതി സംവിധാനം ചെയ്ത ചങ്ങായി എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. ഓഗസ്റ്റ് ഒന്നിന് ചിത്രം റിലീസ് ചെയ്യും. മികച്ച നവാഗത നടിക്കുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയ ശ്രീലക്ഷ്മിയാണ് നായിക.

ഭഗത് മാനുവല്‍, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, കോട്ടയം പ്രദീപ്, വിനോദ് കോവൂര്‍, വിജയന്‍ കാരന്തൂര്‍, സുശീല്‍ കുമാര്‍, ശ്രീജിത്ത് കൈവേലി, സിദ്ധിഖ് കൊടിയത്തൂര്‍, വിജയന്‍ വി നായര്‍, മഞ്ജു പത്രോസ്, അനു ജോസഫ് എന്നിവരാണ് 'ചങ്ങായി'യിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

ഐവ ഫിലിംസിന്റെ ബാനറില്‍ വാണിശ്രീയാണ് ചങ്ങായി നിര്‍മിക്കുന്നത്. 'തായ് നിലം' എന്ന തമിഴ് ചിത്രത്തിലൂടെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ച പ്രശാന്ത് പ്രണവമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മോഹന്‍ സിത്താര സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഗാനരചന ഷഹീറ നസീര്‍ ആണ്.

എഡിറ്റര്‍- സനല്‍ അനിരുദ്ധന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രേംകുമാര്‍ പറമ്പത്ത്, കല- സഹജന്‍ മൗവ്വേരി, മേക്കപ്പ്- ഷനീജ് ശില്‍പം, വസ്ത്രാലങ്കാരം- ബാലന്‍ പുതുക്കുടി, സ്റ്റില്‍സ്- ഷമി മാഹി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജയേന്ദ്ര വര്‍മ്മ, അസോസിയേറ്റ് ഡയറക്ടര്‍- രാധേഷ് അശോക്, അസിസ്റ്റന്റ് ഡയറക്ടര്‍- അമല്‍ദേവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുഗുണേഷ് കുറ്റിയില്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍, പി.ആര്‍.ഒ.- എ എസ് ദിനേശ്.

SCROLL FOR NEXT