'നവരാത്രി' പൂജ ചടങ്ങ് 
MOVIES

അമല പോൾ പ്രധാന വേഷത്തിൽ; എം. പത്മകുമാർ ഒരുക്കുന്ന 'നവരാത്രി'യുടെ പൂജയും സ്വിച്ച് ഓൺ കർമവും നടന്നു

എം.പി. സുനീഷ് കുമാറാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

'വർഗ്ഗം', 'വാസ്തവം', 'ശിക്കാർ', 'ജോസഫ്' തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയ സിനിമകളൊരുക്കിയ എം. പത്മകുമാർ 'ഉയിർ' എന്ന സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'നവരാത്രി'യുടെ പൂജാ ചടങ്ങുകൾ ഇന്ന് നടന്നു. അമല പോളാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. രാജ്‌സാഗർ ഫിലിംസിന്റെ ബാനറിൽ രമേഷ് ഗോപിനാഥനാണ് ചിത്രം നിർമിക്കുന്നത്.

നിർമാതാവ് രമേഷ് ഗോപിനാഥന്റെ മാതാവ് ഉഷ ശ്രീധരൻ, ഭാര്യ ശ്രിഷ രമേഷ്, മക്കൾ നന്ദിത, അഭിനവ്, സഹോദരിമാർ റീജ, രാജി എന്നിവർ ചേർന്ന് ദദ്രദീപം കൊളുത്തി. മുൻ മന്ത്രി വത്സരാജ്, സുധാകരൻ, മമ്പറം ദിവാകരൻ, കലാസംഘം ഹംസ, ഖാദർ ഹസൻ, റാസ സലിം, സുജൻ, രജിലാൽ, ജിത്തു എന്നിവരും ചടങ്ങിൽ ദദ്രദീപം തെളിയിക്കുകയുണ്ടായി. മാഹി എംഎൽഎ അശോക് കുമാർ ക്ലാപ്പടിച്ചു. ലിബർട്ടി ബഷീർ സ്വിച്ച് ഓൺ കർമം നിർവ്വഹിച്ചു.

അമല പോൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വിജയ് ബാബു, ഇർഷാദ്, കോട്ടയം നസീർ, ബിനു പപ്പു, ഇന്ദ്രൻസ്, റോണി ഡേവിഡ് രാജ്, ദീപൻ ശിവരാമൻ, ആദ്യ അമിത് എന്നിവരടങ്ങുന്ന വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. എം.പി. സുനീഷ് കുമാറാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഷംനാസ് എം അഷ്‌റഫ് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ, സുജൻ കുമാർ ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. നന്ദഗോപൻ, കെ.കെ. നിഷാദ് എന്നിവർ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഹരിനാരായണൻ, മുത്തു, വിവേക് മുഴക്കുന്ന് എന്നിവർ വരികളെഴുതുന്നു. എഡിറ്റർ: സൂരജ് ഇ എസ്, ആർട്ട്: സാബുറാം, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: രതീഷ് അമ്പാടി, വസ്ത്രലങ്കാരം: സമീറ സനീഷ്, നൃത്തസംവിധാനം: ദിനേഷ് കുമാർ, അനു വിശ്വനാഥ്, സ്റ്റണ്ട്സ്: പി സി സ്റ്റണ്ട്സ്, മൈക്കിൾ, അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ ജെ വിനയൻ, അസോസിയേറ്റ് ഡയറക്ടർമാർ: ആകാശ് എം, സാജി മൂണ്ടൂർ, രാഹുൽ കൃഷ്ണൻ വി, പ്രൊഡക്ഷൻ കൺട്രോളർ: തോബിയാസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: അഷ്‌റഫ് പഞ്ഞാര, ഫിനാൻസ് കൺട്രോളർ: അനിൽ കുമാർ മാങ്കാവ്, ഫിനാൻസ് മാനേജർമാർ: ബിജു പാറയ്ക്കൽ, എം കെ ദിലീപ് കുമാർ, ആദിത്യൻ സി, സ്റ്റിൽസ്: സിബി, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടെയ്‌ൻമെന്റ്.

SCROLL FOR NEXT