Aamir Khan Source; X / Sun Pictures
MOVIES

മാസ് ലുക്കിൽ ദഹാ; കാത്തിരിപ്പിനൊടുവിൽ ആമീറുമെത്തി

ഇപ്പോഴിതാ ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ച് ചിത്രത്തിലെ അവസാന ക്യാരക്ടർ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്.

Author : ന്യൂസ് ഡെസ്ക്

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. രജനികാന്ത് - ലോകേഷ് കോമ്പോ എന്നത് മാത്രമല്ല ബോളിവുഡ് താരം ആമിർ ഖാൻ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നതുകൂടി കൂലി റിലീസിനു മുൻപേ പ്രേക്ഷക ശ്രദ്ധ നേടാൻ കാരണമായി. ഇപ്പോഴിതാ ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ച് കൂലിയിലെ അവസാന ക്യാരക്ടർ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്.

ദഹാ എന്ന പേരുള്ള കഥാപാത്രമായാണ് ആമിർ എത്തുന്നത്. ആരാധകരെ നിരാശരാക്കാതെ മാസ ലുക്കിലുള്ള പോസ്റ്റർ തന്നെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഏകദേശം 15 മിനിറ്റോളം ആമീർ സ്ക്രീനിലെത്തുമെന്നും, രജനിക്കൊപ്പം ആക്ഷൻ രംഗങ്ങൾ ഉൾപ്പെടെ ഒരുക്കിയിട്ടുണ്ടെന്നുമാണ് സൂചന. ക്ലൈമാക്സിനോട് അടുക്കുമ്പോഴാണ് ആമിർ സിനിമയിലെത്തുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പത്ത് ദിവസമാണ് കൂലിയ്ക്കായി ആമിർ ഖാൻ ഷൂട്ട് ചെയ്തത്.

സിനിമയിൽ കാമിയോ റോളിൽ എത്തുമെന്ന് ആമിർ തന്നെ സ്ഥിരീകരിച്ചിരുന്നു. "ഞാന്‍ വളരെ ആസ്വദിച്ചാണ് സിനിമ ചെയ്തത്. രജനിക്കൊപ്പം അഭിനയിക്കുന്നത് നല്ല അനുഭവമായിരുന്നു. ഞാന്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്. രജനി സാറിനോട് ഒരുപാട് ബഹുമാനമുണ്ട് എനിക്ക്. അതുകൊണ്ട് തന്നെ തിരക്കഥ പോലും ഞാന്‍ കേട്ടില്ല. ലോകേഷ് എന്നോട് രജനി സാറിന്റെ സിനിമയില്‍ ഒരു കാമിയോ ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍, അതെന്തായാലും ഞാന്‍ ചെയ്യുമെന്നാണ് പറഞ്ഞത്", എന്നായിരുന്നു ആമിറിന്റെ പ്രതികരണം.

ഒരു ആക്ഷന്‍ ത്രില്ലറാണ് കൂലി. ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കഥാപാത്രങ്ങളുടെയെല്ലാം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജൂലൈ 2024ലാണ് ചിത്രത്തിന്റെ പ്രാഥമിക പരിപാടികള്‍ ആരംഭിച്ചത്. 2025 ആഗസ്റ്റ് 14ന് ചിത്രം റിലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. സണ്‍ പിക്‌ചേഴ്‌സ് നിര്‍മാണവും.

SCROLL FOR NEXT