ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രം; രാമായണത്തിന്റെ യാത്ര ആരംഭിക്കുന്നു

പ്രൈം ഫോക്കസ് ഉടമ നമിത് മല്‍ഹോത്രയാണ് രാമായണത്തിന്റെ നിര്‍മാതാവ്. ഇതുവരെ ഏകദേശം 835 കോടി രൂപ ചിത്രത്തിനായി ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Ramayana Movie
രണ്‍ബീർ കപൂർSource : YouTube Screen Grab
Published on

സിനിമാ പ്രേമികള്‍ ഏറ്റവും ആകാഷയോടെ കാത്തിരിക്കുന്ന സിനിമാറ്റിക് സംരംഭങ്ങളിലൊന്നായ രാമായണം : ദി ഇന്‍ട്രൊഡക്ഷന്റെ ആദ്യ പ്രിവ്യൂ പുറത്ത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായത്. ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രമായാണ് രാമായണത്തിന്റെ ആദ്യ ഭാഗം അറിയപ്പെടുന്നത്.

പുറത്തുവിട്ടിരിക്കുന്ന ട്രെയ്‌ലറില്‍ ശ്രദ്ധേയം സംഗീത സംവിധായകരായ എ ആര്‍ റഹ്‌മാന്റെയും ഹാന്‍സ് സിമ്മറിന്റെയും പശ്ചാത്തല സംഗീതമാണ്. അതുപോലെ തന്നെ ചിത്രത്തില്‍ രാമനായി എത്തുന്ന രണ്‍ബീര്‍ കപൂറിന്റെ ഫസ്റ്റ് ലുക്കും ട്രെയ്‌ലറിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തില്‍ യാഷ് ആണ് രാവണനായി എത്തുന്നത്. സീതയായ സായ് പല്ലവിയും ലക്ഷ്മണനായി രവി ദൂബെയും ഹനുമാനായി സണ്ണി ഡിയോളും എത്തും.

Ramayana Movie
ആറു പതിറ്റാണ്ടുകള്‍ക്ക് മുന്നെ ലഭിച്ച അംഗീകാരം, ദീപികയ്ക്ക് മുന്‍പ് 'ഹോളിവുഡ് വാക്ക് ഓഫ് ഫെയിം' ബഹുമതി നേടിയ 16കാരന്‍ ആര്?

പ്രൈം ഫോക്കസ് ഉടമ നമിത് മല്‍ഹോത്രയാണ് രാമായണത്തിന്റെ നിര്‍മാതാവ്. ഇതുവരെ ഏകദേശം 835 കോടി രൂപ ചിത്രത്തിനായി ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നമിത് മല്‍ഹോത്രയുടെ തന്നെ ഉടമസ്ഥതയിലുള്ള വിഷ്വല്‍ എഫക്ട് കമ്പനിയായ DNEG ആണ് രാമായണത്തിനായി വിഎഫ്എക്സ് ഒരുക്കുന്നത്. എട്ട് തവണ മികച്ച വിഷ്വല്‍ ഇഫക്ടിനുള്ള ഓസ്‌കാര്‍ നേടിയ പാരമ്പര്യവും ഈ കമ്പനിക്കുണ്ട്.

നിതേഷ് തിവാരി ഒരുക്കുന്ന രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് എന്നിവര്‍ക്കു പുറമെ, വിവേക് ഒബ്റോയ്, രാകുല്‍ പ്രീത് സിങ്, ലാറ ദത്ത, കാജല്‍ അഗര്‍വാള്‍, രവി ദുബെ, കുനാല്‍ കപൂര്‍, അരുണ്‍ ഗോവില്‍, ഷീബ ഛദ്ദ, ഇന്ദിര കൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അടുത്ത വര്‍ഷം ദീപാവലി റിലീസായാണ് ചിത്രം എത്തുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com