'അമ്മ' തെരഞ്ഞെടുപ്പ് Source : Facebook / AMMA - Association Of Malayalam Movie Artists
MOVIES

'അമ്മ' ഭരണസമിതിയിലേക്ക് കടുത്ത മത്സരം; ഇതുവരെ പത്രിക നല്‍കിയത് 25 പേര്‍

32 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്രയും പേര്‍ മത്സരിക്കുന്നത് ആദ്യമായാണ്.

Author : ന്യൂസ് ഡെസ്ക്

താരസംഘടനയായ 'അമ്മ'യില്‍ തെരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നു. ഇതുവരെ 25 പേരാണ് പത്രിക സമര്‍പ്പിച്ചത്. 32 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്രയും പേര്‍ മത്സരിക്കുന്നത് ആദ്യമായാണ്.

ബാബുരാജ്, അന്‍സിബ ഹസ്സന്‍, നവ്യ നായര്‍, സുരേഷ് കൃഷ്ണ, വിനു മോഹന്‍, കൈലാഷ്, ജയന്‍ ചേര്‍ത്തല, ജഗദീഷ്, സന്തോഷ് കീഴാറ്റൂര്‍, രവീന്ദ്രന്‍, അനൂപ് ചന്ദ്രന്‍, ആശാ അരവിന്ദ്, ടിനി ടോം, ശ്വേത മേനോന്‍, ശ്രുതി ലക്ഷ്മി, സജിത ബേട്ടി, കുക്കു പരമേശ്വരന്‍, ലക്ഷ്മി പ്രിയ, അഞ്ജലി നായര്‍, നാസര്‍ ലത്തീഫ്, ഉണ്ണി ശിവപാല്‍, സരയു മോഹന്‍, അനന്യ, രഞ്ജിനി ജോര്‍ജ്, ജോയ് മാത്യു എന്നിവരാണ് പത്രിക സമര്‍പ്പിച്ചവര്‍.

മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. ജഗദീഷും ശ്വേത മേനോനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. അവരുള്‍പ്പടെ അഞ്ച് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയിരിക്കുന്നത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസനും പത്രിക നല്‍കിയിട്ടുണ്ട്. അതേസമയം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നാണ്. സൂക്ഷ്മ പരിശോധനക്ക് ശേഷം വൈകിട്ട് 5.30ന് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ് നടക്കുക.

രാവിലെ വോട്ടെടുപ്പിന് ശേഷം വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

SCROLL FOR NEXT