"അമ്മയില്‍ സ്ത്രീകള്‍ മത്സരിക്കട്ടെ"; നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ വരുന്നതില്‍ സന്തോഷമെന്ന് നടന്‍ രവീന്ദ്രന്‍

ആകെ 508 അംഗങ്ങളാണ് 'അമ്മ'യിലുള്ളത്. അതില്‍ ഇന്നലെ വരെ 125ഓളം പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Ravindran
രവീന്ദ്രന്‍Source : Wikipedia
Published on

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ വരുന്നതില്‍ സന്തോഷമെന്ന് നടന്‍ രവീന്ദ്രന്‍. സ്ത്രീകള്‍ ഭരിച്ച രാജ്യമല്ലേ നമ്മുടേത് അപ്പോള്‍ 'അമ്മ'യില്‍ സ്ത്രീകള്‍ മത്സരിക്കട്ടെയെന്നും രവീന്ദ്രന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ സംഘടനയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. നിലവില്‍ ജഗദീഷ്, ശ്വേത മേനോന്‍ അടക്കം അഞ്ചിലേറെ പത്രികളാണ് ഈ സ്ഥാനത്തേക്ക് സമര്‍പ്പിച്ചിട്ടുള്ളത്.

ആകെ 508 അംഗങ്ങളാണ് 'അമ്മ'യിലുള്ളത്. അതില്‍ ഇന്നലെ വരെ 125ഓളം പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സംഘടനയിലെ താരങ്ങളില്‍ മിക്കവരും ഇത്തവണ തെരഞ്ഞെടുപ്പിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസനും പത്രിക നല്‍കിയിട്ടുണ്ട്.

Ravindran
ബോക്‌സ് ഓഫീസില്‍ എമ്പുരാനോളം എത്തിയ തുടരും; പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമെന്ന് തരുണ്‍ മൂര്‍ത്തി

ആരോപണ വിധേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന ചര്‍ച്ചയും സംഘടനയില്‍ നടക്കുന്നുണ്ട്. ഈ വിഷയത്തില്‍ അന്‍സിബ ഹസന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. "സമൂഹത്തില്‍ ആരോപണ വിധേയരായ മന്ത്രിമാരും രാഷ്ട്രീയക്കാരുമുണ്ട്. ഈ സംഘടനയേക്കാള്‍ വലുതാണ് രാഷ്ട്രീയം. അവിടെ ആരോപണ വിധേയര്‍ക്ക് മത്സരിക്കാമെങ്കില്‍ ഇവിടെ എന്താണ് പ്രശ്‌നം", എന്നാണ് അന്‍സിബ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.

അതേസമയം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നാണ്. സൂക്ഷ്മ പരിശോധനക്ക് ശേഷം വൈകിട്ട് 5.30ന് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ് നടക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com