രാജേഷ് കേശവ് Source : Facebook
MOVIES

പരിപാടിക്ക് ശേഷം കുഴഞ്ഞുവീണു; അവതാരകന്‍ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍

ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടങ്കിലും അദ്ദേഹത്തിന്റെ തലച്ചോറിലും നേരിയ തോതില്‍ പ്രശ്‌നമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

Author : ന്യൂസ് ഡെസ്ക്

നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. ഞായാറാഴ്ച്ച രാത്രി കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിക്ക് ശേഷം കുഴഞ്ഞുവീണ രാജേഷിനെ ഉടന്‍ തന്നെ ലെയ്ക്ക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാദത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായെന്നും നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടങ്കിലും അദ്ദേഹത്തിന്റെ തലച്ചോറിലും നേരിയ തോതില്‍ പ്രശ്‌നമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു. 72 മണിക്കൂറിന് ശേഷമെ അദ്ദേഹം സുഖം പ്രാപിക്കുമോ എന്നതിനെ കുറിച്ച് എന്തെങ്കിലും സ്ഥിരീകരിക്കാന്‍ കഴിയൂ എന്നാണ് അധികൃതര്‍ അറിയിച്ചത്.

സംഭവത്തിന് പിന്നാലെ രാജേഷിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം സമൂഹമാധ്യമത്തില്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനകള്‍ അറിയിച്ച് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

SCROLL FOR NEXT