മിസ്റ്ററി ത്രില്ലർ ഴോണറിൽ യുവനിരയെ അണിനിരത്തി സുവിൻ എസ്. സോമശേഖരൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. അങ്കമാലി ജോസ് പുരത്ത് ആണ് സിനിമയുടെ ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. ടൊവിനോ തോമസ് നായകനായ 'നടികർ' എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് സുവിനാണ്.
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഐഎസ്‌സി ആണ് ഈ ചിത്രത്തിന്റെ ഡിഒപി. ജസ്സാനി എന്റർടെയ്‌ൻമെന്റ്, 6ഡി പിക്ചേഴ്സ് എന്നീ ബാനറുകളിൽ ചേതൻ ഡിയോലേക്കർ, ക്രിഷ്, സുൽത്താൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. കോ പ്രൊഡ്യൂസേഴ്സ് - അനൂപ് വേണുഗോപാൽ ,അനുബിൻ.
ത്രില്ലറിനൊപ്പം ശക്തമായ കുടുംബമുഹൂർത്തങ്ങൾക്കും ഹ്യൂമറിനും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. അർജുൻ അശോകൻ, റോഷൻ മാതൃു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. '96' ഫെയിം ഗൗരി കിഷനാണ് നായിക. ബാലു വർഗീസ്, ഹരിശ്രീ അശോകൻ, സൂര്യാ ക്രിഷ്, ജിയോ ബേബി, വീണാ നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം - യാക്സൻ ഗാരി പെരേര, നെഹാ നായർ, ടൈറ്റിൽ ട്രാക്ക് - ജാക്സൻ വിജയൻ, എഡിറ്റിങ് - രതീഷ് രാജ്, കലാസംവിധാനം - പ്രശാന്ത് മാധവ്, മേക്കപ്പ് - ആർ.ജി. വയനാടൻ, കോസ്റ്റ്യൂം ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ, ശബ്‌ദ രൂപകൽപ്പന - ജയദേവൻ. ചക്കാടത്ത്, ശബ്‌ദ മിശ്രണം - സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പി ഇമ്മാനുവൽ, സംഘട്ടനം - സുപ്രീം സുന്ദർ, സ്‌റ്റിൽസ് - രോഹിത് കെ. സുരേഷ്,
പരസ്യകല- ഹെസ്റ്റൻലിനോ, പ്രൊഡക്ഷൻ മാനേജർ - സുനിൽ പി.എസ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- നസീർ കാരന്തൂർ, പ്രൊഡക്ഷൻ കൺട്രോളർ- പ്രതീഷ് മാവേലിക്കര. പിആർഒ - വാഴൂർ ജോസ്. ആലുവയിലും പരിസരങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാകുക.