MOVIES

ഇനി തെലുങ്കില്‍; ഡീയസ് ഈറെയ്ക്കു ശേഷം അതുല്യ ചന്ദ്രയുടെ പുതിയ ചിത്രം

ചിത്രം നവംബര്‍ 28ന് തിയേറ്ററുകളിലെത്തും.

Author : ന്യൂസ് ഡെസ്ക്

ഡീയസ് ഈറെയിലൂടെ ശ്രദ്ധേയയായ അതുല്യ ചന്ദ്രയുടെ പുതിയ തെലുങ്ക് ചിത്രമാണ് 'മറുവാ തരമാ'. ഹരീഷ് ധനുഞ്ജയയാണ് ചിത്രത്തിലെ നായകന്‍. അതുല്യയും അവന്തികയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചൈതന്യ വര്‍മയാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 28ന് തിയേറ്ററുകളിലെത്തും.

ട്രെയിലര്‍ സൂചിപ്പിക്കുന്നതു പോലെ ഒരു പ്രണയ ചിത്രമാണ് 'മറുവാ തരമാ' പറയുന്നത്.

'മാതു വടലാര' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അതുല്യ ചന്ദ്ര അഭിനയരംഗത്തേക്ക് വരുന്നത്. എന്നാല്‍, രമേഷ് പിഷാരടി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ഗാനഗന്ധര്‍വന്‍' ആണ് ആദ്യം റിലീസ് ആയ സിനിമ. രത്‌നകുമാര്‍ സംവിധാനം ചെയ്ത 'ഗുലു ഗുലു' എന്ന ചിത്രത്തിലും അതുല്യ ഒരു പ്രധാന വേഷം അവതരിപ്പിച്ചു.

മലയാളത്തില്‍ ഒരുപിടി ചിത്രങ്ങളും അതുല്യയുടേതായി പുറത്തിറങ്ങാനിരിക്കുകയാണ്. പദ്മകുമാര്‍- റോഷന്‍ മാത്യൂ ചിത്രം, ആസിഫ് അലിക്കൊപ്പം 'ടിക്കി ടാക്ക' എന്നിവയാണ് നടിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

SCROLL FOR NEXT