അയാന്‍ മുഖർജി, ജൂനിയർ എന്‍ടിആർ Source : X
MOVIES

'വാര്‍ 2'ല്‍ ജൂനിയര്‍ എന്‍ടിആറിന്റെ എന്‍ട്രി എപ്പോള്‍? ഇന്റര്‍വെല്ലിനല്ലെന്ന് സംവിധായകന്‍ അയാന്‍ മുഖര്‍ജി

ഓഗസ്റ്റ് 14നാണ് വാർ 2 തിയേറ്ററിലെത്തുന്നത്.

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദില്‍ അടുത്തിടെ നടന്ന വാര്‍ 2 പരിപാടിയില്‍ പങ്കെടുത്ത സംവിധായകന്‍ അയാന്‍ മുഖര്‍ജി ജൂനിയര്‍ എന്‍ടിആറിന്റെ ചിത്രത്തിലെ എന്‍ട്രി സീനിനെ കുറിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ്. ഇന്റര്‍വെല്ലിന് ശേഷമായിരിക്കുമോ അതോ സിനിമ തുടങ്ങി അരമണിക്കൂറിന് ശേഷമായിരിക്കുമോ താരത്തിന്റെ എന്‍ട്രി എന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമത്തില്‍ നടന്നിരുന്നു. എന്നാല്‍ ആ സംശയങ്ങള്‍ക്കെല്ലാം അയാന്‍ വ്യക്തത നല്‍കി.

"ഇന്റര്‍വെല്‍ പോയന്റില്‍ അദ്ദേഹത്തിന്റെ എന്‍ട്രി വരുന്ന ഒരു സീന്‍ ചെയ്യാതിരിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം. അതിനുള്ള വിവരം ഞങ്ങള്‍ക്കുണ്ട്. ഇനി ബാക്കി നിങ്ങള്‍ സിനിമ കണ്ടതിന് ശേഷം കണ്ടെത്തേണ്ടതാണ്", അയാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍ താരത്തിന്റെ എന്‍ട്രി സിനിമ തുടങ്ങി അരമണിക്കൂറിന് ശേഷമായിരിക്കുമോ എന്ന് അയാന്‍ മുഖര്‍ജി വ്യക്തമാക്കിയില്ല.

ഋത്വിക് റോഷന്റെ വാര്‍ എന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ കഥയില്‍ ആദ്യം എന്‍ട്രി നടത്തിയത് താരമായിരുന്നു. ഏജന്റ് കബീര്‍ എന്നായിരുന്നു ഋത്വികിന്റെ കഥാപാത്രത്തിന്റെ പേര്. ടൈഗര്‍ ഷ്രോഫിന്റെ ഏജന്റ് വിക്രം ഫ്രെയിമിലേക്ക് വന്നത് ഋത്വികിന്റെ എന്‍ട്രിക്ക് ശേഷമായിരുന്നു. അതിന് ഏകദേശം അര മണിക്കൂര്‍ സമയം എടുത്തിരുന്നു. ജൂനിയര്‍ എന്‍ടിആറും വാര്‍ 2ല്‍ എത്താന്‍ വൈകുമെന്ന തോന്നാന്‍ ഇതൊരു കാരണമായിരിക്കാം.

വാര്‍ 2ന്റെ അഡ്വാന്‍സ് ബുക്കിങ് സൂചിപ്പിക്കുന്നത് ബോളിവുഡില്‍ നിന്ന് ചിത്രം കൂടുതല്‍ വരുമാനം നേടുമെന്നാണ്. തെലുങ്ക് പതിപ്പിന്റെ അഡ്വാന്‍സ് ബുക്കിങില്‍ ആദ്യം വലിയ കുതിപ്പ് ഉണ്ടായിരുന്നില്ല. പക്ഷെ ദിവസം അവസാനിക്കുന്നതോടെ അഡ്വാന്‍സ് ബുക്കിങില്‍ 2 കോടി രൂപയോളം ചിത്രം നേടി. ഇതൊരു നല്ല തുടക്കമാണെങ്കിലും രജനികാന്തിന്റെ കൂലി ചിത്രത്തിന് ഒരു വെല്ലുവിളിയാണ്. കൂലിയും വാര്‍ 2വും ഓഗസ്റ്റ് 14നാണ് തിയേറ്ററിലെത്തുന്നത്.

SCROLL FOR NEXT