'ഗാന്ധി ബസാർ സൺഡേ മാർക്കറ്റ്' സിനിമ 
MOVIES

'ഗാന്ധി ബസാർ സൺഡേ മാർക്കറ്റ്'; ബാബിൽ ഖാന്റെ മലയാളം ചിത്രം, ടൈറ്റിൽ പോസ്റ്റർ പുറത്ത്

അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ വികസിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ബോളിവുഡ് നടൻ ബാബിൽ ഖാനെ നായകനാക്കി ബാബു ജനാർദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ പുറത്ത്. 'ഗാന്ധി ബസാർ സൺഡേ മാർക്കറ്റ്' എന്നാണ് സിനിമയുടെ ടൈറ്റിൽ. മെയ് ഒൻപത് ശനിയാഴ്ച കൊച്ചിയിലെ ഐഎംഎ ഹാളിൽ, ചിത്രത്തിന്റെ അഭിനേതാക്കളും, ആണിയറ പ്രവർത്തകരും, ചലച്ചിത്ര പ്രവർത്തകരും, ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിലാണ് ടൈറ്റിൽ പ്രകാശനം അരങ്ങേറിയത്. സംവിധായകൻ എം. പത്മകുമാറാണ് ടൈറ്റിൽ പ്രകാശനം നടത്തിയത്.

ഗുരുകൃപാ ഫിലിംസിന്റെ ബാനറിൽ അനിൽകുമാർ ശിവദാസാണ് ചിത്രം നിർമിക്കുന്നത്. ചടങ്ങിൽ ഗുരുകൃപാ ഫിലിംസിന്റെ ലോഗോ ജോണി ആന്റണി പ്രകാശനം ചെയ്തു. സംവിധായകരായ അരുൺ ഗോപി, ടിനു പാപ്പച്ചൻ, അഭിനേതാക്കളായ , അപർണാ ബാലമുരളി,സുധീർ കരമന, പ്രശാന്ത് അലക്‌സാണ്ടർ, ദിനേശ് പ്രഭാകർ, തിരക്കഥാകൃത്ത് സുനിഷ് വാരനാട്, നിർമാതാക്കളായ അരുൺ നാരായണൻ, എൻ.എം. ബാദുഷ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

നിർമാതാക്കളായ ജോളി ജോസഫ്, ഔസേപ്പച്ചൻ, സുകുമാർ തെക്കേപ്പാട്ട്, ആനന്ദ് പയ്യന്നൂർ, എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ വികസിക്കുന്നത്. ഇവർക്കിടയിലെ നാല് സുഹൃത്തുക്കളിലൂടെ രസകരവും ഒപ്പം ജീവിതഗന്ധിയായ മുഹൂർത്തങ്ങളുമായി ക്ലീൻ എന്റർടെയ്നറായി ചിത്രം അവതരിപ്പിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. അപർണാ ബാലമുരളിയും, ആത്മീയയുമാണ് നായികമാർ.

'ഗാന്ധി ബസാർ സൺഡേ മാർക്കറ്റ്' ടൈറ്റിൽ പ്രകാശന ചടങ്ങ്

ദീപക് പറമ്പോൽ, ജഗദീഷ്, സുധീർ കരമന, ജോണി ആന്റണി ദിനേശ് പ്രഭാകർ, ഉണ്ണിരാജാ, ജയശങ്കർ, എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം - നന്ദഗോപൻ. വി, ഛായാഗ്രഹണം ഫാസിൽ നാസർ, എഡിറ്റിങ് - സൂരജ് ഇ.എസ്, കലാസംവിധാനം - വിനോദ് പട്ടണക്കാടൻ, മേക്കപ്പ് - റഷീദ് അഹമ്മദ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ - സക്കീർ ഹുസൈൻ. ഡിസൈൻ - തോട്ട് സ്റ്റേഷൻ, പ്രൊജക്ട് ഡിസൈൻ - ഷംനാസ് എം അഷ്റഫ്, പ്രൊഡക്ഷൻ കൺട്രോളർ - ജോൺ കുടിയാൻമല.

മെയ് 19ന് ജാർഖന്ധിലെ സിലിഗുരിയിലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്. തുടർന്ന് കേരളത്തിലെ ഷെഡ്യൂൾ ആരംഭിക്കും. പെരുമ്പാവൂർ, കൊച്ചി എന്നിവിടങ്ങളിലാണ് കേരളത്തിലെ ചിത്രീകരണം. പിആർഒ - വാഴൂർ ജോസ്.

SCROLL FOR NEXT