MOVIES

ഇതായിരുന്നല്ലേ ആ സര്‍പ്രൈസ്, ആദ്യ സിനിമ നിര്‍മാണ സംരഭത്തെകുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ബേസിലും ഡോ. അനന്തുവും

ഉറച്ച ലക്ഷ്യങ്ങളും നേടിയെടുക്കാനുള്ള ഊര്‍ജവും ഉണ്ടെങ്കില്‍ എന്തും സാധ്യമാണെന്ന് തെളിയിച്ചവരാണ് അനന്തുവും ബേസിലും.

Author : ന്യൂസ് ഡെസ്ക്

വിദ്യാഭ്യാസ രംഗത്ത് ചരിത്രം സൃഷ്ടിച്ചിട്ടുള്ള സൈലം ഫൗണ്ടറായ ഡോ. അനന്തുവും ബേസിലും ചേര്‍ന്ന് നിര്‍മിക്കുന്ന ആദ്യ സിനിമ ഒക്ടോബറില്‍ ഷൂട്ടിംഗിന് തുടക്കം കുറയ്ക്കുമെന്നാണ് വിവരം. മിന്നല്‍ മുരളി, കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ബേസില്‍ ജോസഫിനൊപ്പം കേരളത്തിലെ പ്രിയപ്പെട്ട അധ്യാപകനും സൈലം ലേര്‍ണിംഗിന്റെ സ്ഥാപകനായ അനന്തുവും ഒന്നിക്കുമ്പോള്‍ എന്തായിരിക്കും അവര്‍ നമുക്ക് വേണ്ടി കരുതിവെച്ചിട്ടുണ്ടാവുക എന്ന ആകാംക്ഷയിലാണ് ലോകം.

ഉറച്ച ലക്ഷ്യങ്ങളും നേടിയെടുക്കാനുള്ള ഊര്‍ജവും ഉണ്ടെങ്കില്‍ എന്തും സാധ്യമാണെന്ന് തെളിയിച്ചവരാണ് അനന്തുവും ബേസിലും. സോഷ്യല്‍ മീഡിയയിലെ രസകരമായ ഇവരുടെ വിഡിയോയില്‍ നിന്നും മനസ്സിലായ കാര്യം. രണ്ടുപേരുടെയും ക്രിയേറ്റീവ് ചിന്തകളുടെ ഒരു ഭാഗം ആണെന്ന് നമുക്ക് ഉറപ്പിക്കാവുന്നതാണ്.

ഇരുവരുടെയും പ്രൊഡക്ഷന്‍ കമ്പനിയുടെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അപ്‌ഡേറ്റിനായി നമുക്ക് കാത്തിരിക്കാം.

SCROLL FOR NEXT