'അവറാച്ചൻ ആൻഡ് സൺസ്' പോസ്റ്റർ 
MOVIES

അവറാച്ചനും കുടുംബവും തിയേറ്ററിലെത്താൻ ഇനി രണ്ടു നാളുകൾ; ബിജു മേനോന്റെ 'അവറാച്ചൻ & സൺസ്' ഒക്ടോബർ രണ്ട് മുതൽ തിയേറ്ററുകളിൽ

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്

Author : ന്യൂസ് ഡെസ്ക്

ഫാമിലി എന്റർടെയ്‌നർ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലേക്കെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബിജു മേനോനാണ് നായക വേഷത്തിലെത്തുന്നത്. നവാഗതനായ തമ്പി ആണ് സംവിധാനം. ചിത്രത്തിന്റെ ട്രെയ്‌ലറിന് പത്തു ലക്ഷത്തിൽപ്പരം കാഴ്ചക്കാരാണ് ലഭിച്ചത്.

നർമ മുഹൂർത്തങ്ങൾ കോർത്തിണക്കി ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന 'അവറാച്ചൻ ആൻഡ് സൺസ്' കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നറാണ്. ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൻ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'അവറാച്ചൻ ആൻഡ് സൺസി'ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. ചിത്രത്തിന്റെ സഹ നിർമാണം ജസ്റ്റിൻ സ്റ്റീഫൻ.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്, ഛായാഗ്രഹണം: സജിത് പുരുഷൻ, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, സംഗീതസംവിധാനം: സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ: അഖിൽ യെശോധരൻ, ആർട്ട് ഡയറക്ടർ: അജി കുറ്റിയാനി, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, മേക്കപ്പ്: റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർഥൻ, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബിൻ ജോൺ, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടർ: ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ്: ബബിൻ ബാബു, സ്റ്റിൽസ്: ബിജിത് ധർമടം, മാർക്കറ്റിങ്: സൗത്ത് ഫ്രെയിംസ് എന്റർടെയ്ൻമെന്റ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റ്, അഡ്വെർടൈസിങ്: ബ്രിങ് ഫോർത്ത്, വി.എഫ്.എക്‌സ്: പ്രോമിസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്റ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.

SCROLL FOR NEXT