അപർണ ബാലമുരളി, ബാബിൽ ഖാൻ 
MOVIES

ബാബിൽ ഖാൻ മലയാളത്തിലേക്ക്; നായികമാരായി അപർണ ബാലമുരളിയും ആത്മീയയും

അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ വികസിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ബാബു ജനാർദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് താരം ബാബിൽ ഖാൻ നായകനാകുന്നു. അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാനിന്റെ മകനാണ് ബാബിൽ. അനിൽകുമാർ ശിവദാസ് നിർമിക്കുന്ന ചിത്രത്തിന്റെ പൂജയും, ടൈറ്റിൽ ലോഞ്ചും മെയ് ഒമ്പത് ശനിയാഴ്ച കൊച്ചിയിൽ നടക്കും.

അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ വികസിക്കുന്നത്. ഇവർക്കിടയിലെ നാല് സുഹൃത്തുക്കളിലൂടെ രസകരവും ഒപ്പം ജീവിതഗന്ധിയായ മുഹൂർത്തങ്ങളുമായി ക്ലീൻ എന്റർടെയ്നറായി ചിത്രം അവതരിപ്പിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. അപർണാ ബാലമുരളിയും, ആത്മീയയുമാണ് നായികമാർ.

ദീപക് പറമ്പോൽ, ജഗദീഷ്, സുധീർ കരമന, ജോണി ആന്റണി ദിനേശ് പ്രഭാകർ, ഉണ്ണിരാജാ, ജയശങ്കർ, എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം - നന്ദഗോപൻ. വി, ഛായാഗ്രഹണം ഫാസിൽ നാസർ, എഡിറ്റിങ് - സൂരജ് ഇ.എസ്, കലാസംവിധാനം - വിനോദ് പട്ടണക്കാടൻ, മേക്കപ്പ് - റഷീദ് അഹമ്മദ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ - സക്കീർ ഹുസൈൻ. ഡിസൈൻ - തോട്ട് സ്റ്റേഷൻ, പ്രൊജക്ട് ഡിസൈൻ - ഷംനാസ് എം അഷ്റഫ്, പ്രൊഡക്ഷൻ കൺട്രോളർ - ജോൺ കുടിയാൻമല.

മെയ് 19ന് ജാർഖന്ധിലെ സിലിഗുരിയിലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്. തുടർന്ന് കേരളത്തിലെ ഷെഡ്യൂൾ ആരംഭിക്കും. പെരുമ്പാവൂർ, കൊച്ചി എന്നിവിടങ്ങളിലാണ് കേരളത്തിലെ ചിത്രീകരണം. പിആർഒ - വാഴൂർ ജോസ്.

SCROLL FOR NEXT