ആകാശവാണി റേഡിയോ നാടകങ്ങളിൽ മോഹൻലാൽ; നാടകോത്സവം മെയ് 10ന് ആരംഭിക്കും

‘കടങ്കഥയിലെ വിരുന്നുകാരൻ’, ‘ദൈവത്തിൻ മനമാരുകണ്ടു’ എന്നീ നാടകങ്ങൾക്കാണ് മോഹൻലാൽ ശബ്ദം നൽകിയിരിക്കുന്നത്
മോഹൻലാൽ
മോഹൻലാൽ
Published on
Updated on

കൊച്ചി: ആകാശവാണി റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകി മോഹൻലാൽ. രണ്ട് നാടകങ്ങളിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. ആകാശവാണി കൊച്ചി നിലയം അവതരിപ്പിക്കുന്ന ‘കടങ്കഥയിലെ വിരുന്നുകാരൻ’, തിരുവനന്തപുരം നിലയത്തിന്റെ ‘ദൈവത്തിൻ മനമാരുകണ്ടു’ എന്നീ നാടകങ്ങൾക്കാണ് മോഹൻലാൽ ശബ്ദം നൽകിയിരിക്കുന്നത്.

‘കടങ്കഥയിലെ വിരുന്നുകാരൻ’ എന്ന നാടകത്തിലെ ഏക പുരുഷ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മാലാ പാർവതി, ശിവദ, അദിതി രവി, മുത്തുമണി എന്നിവരാണ് സ്ത്രീ കഥാപാത്രങ്ങളായി എത്തുന്നത്. മുഹമ്മദ് റേഷൻ ആണ് ഈ നാടകത്തിന്റെ രചന. എൻ.എസ്. ജയമോഹനും എം.വി. ശശികുമാറും സംയുക്തമായാണ് സംവിധാനം. മെയ് 17ന് രാത്രി 9.30ന് നാടകം പ്രക്ഷേപണം ചെയ്യും. പുന:പ്രക്ഷേപണം മേയ് 18 ഉച്ചയ്ക്ക് ഒരു മണിക്കാണ്.

മോഹൻലാൽ
'മോഹിനിയാട്ടം' ഒടിടിയിലെത്തി; എവിടെ കാണാം?

‘ദൈവത്തിൻ മനമാരുകണ്ടു’ എന്ന നാടകം രചിച്ചിരിക്കുന്നത് ജയരാജ് മിത്രയാണ്. റൂബി ബാബു ആണ് ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത്. എം.ആർ. ഗോപകുമാർ, ഭാഗ്യലക്ഷ്മി, സന്ധ്യാ രാജേന്ദ്രൻ, നന്ദനു, സാജൻ സൂര്യ എന്നിവരാണ് നാടകത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദമാകുന്നത്. മെയ് 11നാണ് നാടകം പ്രക്ഷേപണം ചെയ്യുന്നത്.

നേരത്തെ, 'ജീവനുള്ള പ്രതിമകൾ', 'കത്തുകൾ കഥ പറയുന്നു' എന്നീ നാടകങ്ങൾക്ക് മോഹൻലാൽ ശബ്ദം നൽകിയിരുന്നു.

മോഹൻലാൽ
തിയേറ്ററുകളിൽ 50 ദിവസം പിന്നിട്ട് 'ധുരന്ധർ 2'; ചിത്രം ഇന്ത്യൻ സിനിമയിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ

ഞായറാഴ്ചയാണ് ആകാശവാണി നാടകോത്സവം ആരംഭിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ നിലയങ്ങളുടെ ഏഴു നാടകങ്ങളാണ് അവതരിപ്പിക്കുക. മെയ് 18ന് നാടകോത്സവം സമാപിക്കും.

News Malayalam 24x7
newsmalayalam.com