'വെൽക്കം ടു ജംഗിൾ' ട്രെയ്‌ലർ 
MOVIES

'വെൽക്കം ടു ദ ജംഗിൾ' ട്രെയ്‌ലർ പുറത്ത്; ജൂൺ 26ന് റിലീസ്

'ബാഗി', 'ബാഗി 2' എന്നീ ചിത്രങ്ങൾ ഒരുക്കിയ അഹമ്മദ് ഖാൻ ആണ് 'വെൽക്കം ടു ജംഗിൾ' സംവിധാനം ചെയ്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

'വെൽക്കം' ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം 'വെൽക്കം ടു ദ ജംഗിൾ' ട്രെയ്‌ലർ പുറത്ത്. വെൽക്കം സിനിമകളുടെ സ്ഥിരം ടെംപ്ലേറ്റിലാണ് ഈ ചിത്രവും അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രമൊരു ഫൺ ആക്ഷൻ എന്റർടെയ്‌നർ ആണെന്നാണ് നാല് മിനുട്ട് ദൈർഘ്യമുള്ള ട്രെയ്‌ലർ നൽകുന്ന സൂചന.

വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അക്ഷയ് കുമാർ, സുനിൽ ഷെട്ടി, അർഷാദ് വാർസി, പരേഷ് റാവൽ, ജാക്കി ഷ്രോഫ്, രവീണ ടണ്ടൻ, ദിശ പഠാനി, ജാക്വലിൻ ഫെർണാണ്ടസ്, ലാറ ദത്ത, ഉർവശി റൗട്ടേല, ജോണി ലിവർ, രാജ്പാൽ യാദവ്, ശ്രേയസ് തൽപഡെ, തുഷാർ കപൂർ, കൃഷ്ണ അഭിഷേക്, കികു ശാരദ, അഫ്താബ് ശിവദാസാനി, മുകേഷ് തിവാരി, യശ്പാൽ ശർമ, കിരൺ കുമാർ, സക്കീർ ഹുസൈൻ, വിന്ദു ദാരാ സിംഗ്, മുതിർന്ന നടി ഫരീദ ജലാൽ, പ്രശസ്ത ഗായകൻ ദലേർ മെഹന്ദി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

90കളിലെ ഹിറ്റ് കോമ്പോ ആയ അക്ഷയ് കുമാർ - രവീണ ടണ്ടൻ - സുനിൽ ഷെട്ടി കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

'ബാഗി', 'ബാഗി 2' എന്നീ ചിത്രങ്ങൾ ഒരുക്കിയ അഹമ്മദ് ഖാൻ ആണ് 'വെൽക്കം ടു ജംഗിൾ' സംവിധാനം ചെയ്തിരിക്കുന്നത്. ബേസ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ബാനറിൽ ഫിറോസ് എ. നാദിയാദ്വാല ആണ് നിർമാണം. മീറ്റ് ബ്രോസ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് .ജൂൺ 26ന് ആഗോളതലത്തിൽ ചിത്രം റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്.

SCROLL FOR NEXT