സിനിമാ താരം സലിം കുമാറിനെ പരോക്ഷമായി വിമർശിച്ചുകൊണ്ടുള്ള നടൻ വിനായകൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ചന്തു സലിം കുമാര്‍. ഫേസ്ബുക്ക് വഴി തന്നെയാണ് ചന്തു സലിം കുമാർ അച്ഛൻ സലിം കുമാറിനെതിരായ പാരമർശങ്ങൾക്ക് മറുപടി നൽകിയത്. സീനിയർ നടൻമാർ മാറ്റി നിർത്തുമ്പോൾ ചേർത്ത് പിടിച്ചത് സലിം കുമാർ മാത്രമായിരുന്നെന്ന് ആദ്യം കണ്ടപ്പോൾ വിനായകൻ പറഞ്ഞിരുന്നെന്ന് ചന്തു ഫേസ്ബുക്കിൽ കുറിച്ചു. സിനിമാ പാരഡൈസോ ക്ലബ്ബ് എന്ന ഫേസ്ബുക്ക്പേജിലെ ഒരു പോസ്റ്റിന് താഴെ കമന്റിലൂടെയായിരുന്നു ചന്തുവിന്റെ പ്രതികരണം.
"വിനായകന്‍ എന്നെ ആദ്യം കണ്ടപ്പോള്‍ പറഞ്ഞൊരു കാര്യമുണ്ട്. ഈ സീനിയര്‍ നടന്മാരെന്നു പറയണവന്മാരൊക്കെ എന്നെ മാറ്റി നിര്‍ത്തുമായിരുന്നടാ.. നിന്റെ അച്ഛനില്ലേ, അയാള്‍ മാത്രമേ എന്നെ കൂടെ നിര്‍ത്തിയിട്ടൊള്ളു.. അതാണെടാ അയാളുടെ ക്വാളിറ്റി എന്ന്. ഇതേ ആള് തന്നെയാണ് ഇതും പറയുന്നത്. ഡ്രഗ് എക്‌സ്‌പ്ലോയിറ്റ് ചെയ്യുന്ന ഒരാളെ എത്രത്തോളം അത് ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. അയാള്‍ക്ക് ആര് എന്തെന്ന് പോലും മനസ്സിലാകുന്നില്ല," ചന്തു ഫേസ്ബുക്കിൽ കുറിച്ചു.
ഇതിനുപുറമെ മറ്റൊരു കമൻ്റ് കൂടി ചന്തു സലിം പോസ്റ്റ് ചെയ്തു. കേള്‍ക്കാന്‍ വരുന്നവരോട് മാത്രമാണ് സലിം കുമാർ സംസാരിക്കുന്നതെന്നും, എല്ലായിടത്തുനിന്നും കുടിച്ച് ലിവര്‍ സീറോസിസ് വരുത്തിവെക്കൂ എന്ന് പറയാന്‍ പറ്റില്ലല്ലോ എന്നും ചന്തു കുറിച്ചു. അനുഭവിക്കുന്നവര്‍ക്ക് മാത്രമാണ് അതിന്റെ ദൂഷ്യഫലങ്ങള്‍ അറിയാനും അത് പറഞ്ഞ് മനസിലാക്കാനും സാധിക്കുകയുള്ളൂ. ഡ്രഗ്‌സിനെതിരെ പറയുന്നത് ക്രൈം ആണെന്ന് ഇതുവരെ അറിവില്ലെന്നും ചന്തു കമൻ്റിൽ പറയുന്നു.
"അയാളിതുവരെ പോയിട്ടുള്ള പരിപാടികള്‍ എല്ലാം ഒന്നല്ലെങ്കില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ അല്ലെങ്കില്‍ സാമൂഹികസമ്മേളനങ്ങള്‍. അവിടെയെല്ലാം അയാളെ കേള്‍ക്കാന്‍ വരുന്നവരോടാണ് അയാള്‍ സംസാരിക്കുന്നത്. അവിടെയെല്ലാം പോയിരുന്ന്, എന്നെപോലെ എല്ലാവരും കുടിച്ച് ലിവര്‍ സിറോസിസ് വരുത്തി വെക്കു എന്ന് പറയാന്‍ പറ്റില്ലല്ലോ. അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്റെ ദൂഷ്യഫലങ്ങള്‍ അറിയാനും അത് പറഞ്ഞു മനസ്സിലാക്കാനും പറ്റുകയുള്ളു. ഡ്രഗ്‌സിനെതിരെ പറയുന്നത് ക്രൈം ആണെന്ന് ഇതുവരെ അറിവില്ല. ഇവിടെ ഓരോ ആളുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കി തിരിച്ചു ജീവിതം പിടിച്ചെടുക്കുവാന്‍ നോക്കുന്നു. വീട്ടില്‍ അമ്മയെയും പെങ്ങളെയും ഒക്കെ ആരെങ്കിലും കമന്റ് അടിച്ചാല്‍, കൊഴപ്പമില്ല ഭാഷ ഇച്ചിരി മോശം ആണെന്നെല്ലേ ഉള്ളു.. പ്രശ്‌നമാക്കണ്ട എന്ന് പറയുമായിരിക്കും അല്ലേ?"- ചന്തു കമൻ്റിലൂടെ ചോദിക്കുന്നു.
കഴിഞ്ഞ ദിവസമാണ് പ്രകോപന പരാമർശവുമായി വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റെത്തിയത്. സലിം കുമാറിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു പോസ്റ്റ്. മദ്യപാന് മൂലം ആരോഗ്യം നശിച്ചുപോയ, എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവർ പൊതു വേദിയിൽ വന്നിരുന്ന് മയക്കുമരുന്നിനെ പറ്റി പറയുന്നത് കോമഡിയാണെന്നായിരുന്നു വിനായകൻ്റെ പോസ്റ്റ്. ശവങ്ങളെ പൊതുവേദിയില്‍ കൊണ്ടുവന്ന് ഇരുത്തല്ലേയെന്നും ചാകാറായാല്‍ വീട്ടില്‍ പോയിരുന്ന് ചത്തോളണം എന്നും വിനായകന്‍ പോസ്റ്റിൽ പറഞ്ഞിരുന്നു. ചര്‍ച്ചയായതോടെ നടൻ ഈ കുറിപ്പ് പിന്‍വലിക്കുകയും ചെയ്തു.