'ബാലൻ' സിനിമ 
MOVIES

അമ്മയുടെ കൈപിടിച്ച് 'ബാലൻ' വരുന്നു; ഫ്രെയിമുകളിൽ ദുരൂഹത നിറച്ച് ചിദംബരം ചിത്രത്തിന്റെ ട്രെയ്‌‍ലർ

ജിത്തു മാധവൻ ആണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം 'മഞ്ഞുമ്മൽ ബോയ്സി‌'ന് ശേഷം ചിദംബരം സംവിധാനം ചെയ്ത 'ബാലൻ - ദ ബോയ്' സിനിമയുടെ ട്രെയ്‌ലർ പുറത്ത്. ഓരോ ഫ്രെയിമിലും ദുരൂഹത നിറഞ്ഞ ട്രെയ്‌ലർ പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തിക്കഴിഞ്ഞു. 2026 ജൂൺ 19ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും.

ഇന്ത്യൻ സിനമാ ലോകത്തെ പ്രമുഖ താരങ്ങൾ ചേർന്നാണ് വിവിധ ഭാഷകളിലെ സിനിമയുടെ ട്രെയ്‌‍ലർ പുറത്തിറക്കിയത്. അജയ് ദേവ്ഗൺ, സൂര്യ ശിവകുമാർ, നാഗ ചൈതന്യ, രാജ് ബി. ഷെട്ടി എന്നിവർ ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ട്രെയ്‌ലർ റിലീസ് ചെയ്തു. ആദിശേഷൻ, ഫർസാന പാലത്തിങ്കൽ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ.ഡി, ബീന ആന്റണി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ടൊവിനോ തോമസും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും 'ബാലൻ' പ്രദർശനത്തിനെത്തും. കെവിഎൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് നിർമാണം. 'രോമാഞ്ചം', 'ആവേശം' എന്നീ സൂപ്പർ ഹിറ്റുകൾ സംവിധാനം ചെയ്ത ജിത്തു മാധവൻ ആണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്.

വിജയ് ചിത്രം 'ജന നായകൻ', യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്സിക്' എന്നീ വമ്പൻ പ്രോജക്ടുകളുടെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻ നിർമിക്കുന്ന മലയാളം ചിത്രം എന്ന പ്രത്യേകതയും 'ബാലനു'ണ്ട്. അജയൻ ചാലിശേരിയാണ് സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം ആണ് സംഗീതം ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ്. എഡിറ്റിങ് - വിവേക് ഹർഷൻ.

കാസ്റ്റിങ് ഡയറക്ടർ/ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ- ഗണപതി, വസ്ത്രാലങ്കാരം- സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി- ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്‌സ്- സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്‌സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ. സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.

SCROLL FOR NEXT