ചിരഞ്ജീവി ചിത്രം 'മന ശങ്കര വര പ്രസാദ് ഗാരു'  Source: X
MOVIES

358 കോടി ആഗോള കളക്ഷനും കടന്ന് ചിരഞ്ജീവി ചിത്രം; 'മന ശങ്കര വര പ്രസാദ് ഗാരു' ഇൻഡസ്ട്രി ബ്ലോക്ക്ബസ്റ്റർ ഹിറ്റ്

ജനുവരി 12ന് ആണ് 'മന ശങ്കര വര പ്രസാദ് ഗാരു' ആഗോളതലത്തിൽ റിലീസ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ 'മന ശങ്കര വര പ്രസാദ് ഗാരു' ആന്ധ്ര/ തെലുങ്കാന സംസ്ഥാനങ്ങളിൽ നേടുന്നത് ഇൻഡസ്ട്രി ബ്ലോക്ക്ബസ്റ്റർ സ്റ്റാറ്റസ്. റിലീസ് ചെയ്ത് 15 ദിവസം കൊണ്ട് ചിത്രം നേടിയത് 358 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് കളക്ഷനാണ്. തിയേറ്ററുകളിൽ ഇപ്പോഴും മികച്ച പ്രേക്ഷക പിന്തുണ നേടി പ്രദർശനം തുടരുന്ന ചിത്രം ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുകയാണ്. സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടെയ്‌ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീമതി അർച്ചനയാണ് ചിത്രം അവതരിപ്പിക്കുന്നത്.

ബുക്ക് മൈ ഷോയിലും ചിത്രം റെക്കോർഡ് സൃഷ്ടിക്കുകയാണ്. ഏറ്റവും കൂടുതൽ ടിക്കറ്റ് ബുക്ക് മൈ ഷോ വഴി വിറ്റു പോയ പ്രാദേശിക ഭാഷ ചിത്രത്തിന്റെ റെക്കോർഡ് ആണ് ഈ ചിത്രം സ്വന്തമാക്കിയത്. 3.6 മില്യൺ ടിക്കറ്റുകൾ ആണ് ചിത്രത്തിന്റേതായി ഇതിനോടകം ബുക്ക് മൈ ഷോ വഴി വിറ്റഴിഞ്ഞത്. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ചിത്രം കൂടിയായും ഇത് മാറി. 'സംക്രാന്തികി വസ്തുനം' എന്ന ചിത്രത്തിന്റെ 3.5 മില്യൺ എന്ന റെക്കോർഡ് ആണ് ഈ ചിരഞ്ജീവി ചിത്രം 15 ദിവസം കൊണ്ട് മറികടന്നത്.

ചിരഞ്ജീവിയുടെയും സംവിധായകൻ അനിൽ രവിപുടിയുടെയും കരിയറിലെ തന്നെ ഏറ്റവും വലിയ ആഗോള ഗ്രോസർ ആയി മാറിയ ചിത്രം, നോർത്ത് അമേരിക്കയിൽ 3.5 മില്യൺ ഡോളർ എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ്. നോർത്ത് അമേരിക്കയിൽ ഇവരുടെ കരിയറിലെ ഏറ്റവും വലിയ പ്രീമിയർ ഗ്രോസ് റെക്കോർഡ് നേടിയ ചിത്രം, തെലുങ്ക് സംസ്ഥാനങ്ങളിൽ, റിലീസായി അഞ്ച്, ഏഴ്, 14 എന്നീ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രവും കൂടിയായി മാറിയിരുന്നു.

വെറും ആറ് ദിവസം കൊണ്ട് ബ്രേക്ക് ഈവൻ ആയി മാറിയ ചിത്രം, ഇതിനോടകം എല്ലാ വിതരണക്കാർക്കും വമ്പൻ ലാഭം ആണ് സമ്മാനിച്ചത്. അനിൽ രവിപുടിയുടെ കരിയറിലെ തുടർച്ചയായ ഒൻപതാം ബ്ലോക്ക്ബസ്റ്റർ എന്ന നേട്ടവും ചിത്രം സ്വന്തമാക്കി. 'സംക്രാന്തികി വസ്തുന്ന'ത്തിന് ശേഷം ഈ ചിത്രവും പ്രാദേശിക ഇൻഡസ്ട്രി ബ്ലോക്ക്ബസ്റ്റർ ആയതോടെ തുടർച്ചയായി രണ്ട് ചിത്രങ്ങൾ ഇൻഡസ്ട്രി ബ്ലോക്ക്ബസ്റ്റർ ആക്കുന്ന സംവിധായകൻ എന്ന നേട്ടവും അദ്ദേഹത്തെ തേടിയെത്തി. തിയേറ്റർ പ്രദർശനം അവസാനിക്കുമ്പോൾ ചിത്രം 400 കോടി ആഗോള ഗ്രോസ് പിന്നിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പക്കാ ഫാമിലി എന്റർടെയ്‌നർ ആയി ഒരുക്കിയ ചിത്രത്തിൽ നയൻ‌താര, തെലുങ്ക് സൂപ്പർതാരം വെങ്കിടേഷ്, കാതറീൻ ട്രീസ, വിടിവി ഗണേഷ് എന്നിവരും വേഷമിട്ടിട്ടുണ്ട്.

ഛായാഗ്രഹണം- സമീർ റെഡ്‌ഡി, സംഗീതം- ഭീംസ് സിസിറോളിയോ, എഡിറ്റർ-തമ്മിരാജു, എഴുത്തുകാർ-എസ്. കൃഷ്ണ, ജി. ആദി നാരായണ, പ്രൊഡക്ഷൻ ഡിസൈനർ- എ എസ് പ്രകാശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എസ് കൃഷ്ണ, വിഎഫ്എക്സ് സൂപ്പർവൈസർ-- ലവൻ, കുശൻ (ഡിടിഎം), നരേന്ദ്ര ലോഗിസ, ലൈൻ പ്രൊഡ്യൂസർ-നവീൻ ഗരപതി, അധിക സംഭാഷണങ്ങൾ-അജ്ജു മഹാകാളി, തിരുമല നാഗ്, ചീഫ് കോ ഡയറക്ടർ-സത്യം ബെല്ലംകൊണ്ട, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി.

SCROLL FOR NEXT