ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത 'ഡിസി' ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. പ്രേക്ഷകർക്കൊപ്പം നിരൂപകരും ഒരുപോലെ പ്രശംസിക്കുന്ന ചിത്രം തിയേറ്ററുകളിൽ തരംഗമായിരിക്കുകയാണ്. റിലീസ് ചെയ്ത് നാലാം ദിവസമാണ് ചിത്രം 50 കോടി ആഗോള ഗ്രോസ് കളക്ഷൻ എന്ന നാഴികക്കല്ല് പിന്നിട്ടത്. ഇപ്പോഴിതാ, ചിത്രം 100 കോടി ക്ലബിലും ഇടംപിടിച്ചിരിക്കുന്നു. കേരളത്തിലും ഗംഭീര പ്രതികരണമാണ് 'ഡിസി'ക്ക് ലഭിക്കുന്നത്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് 'ഡിസി' നിർമിച്ചിരിക്കുന്നത്. ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിന്റെ ഡിസ്ട്രിബുഷൻ പാർട്ണർ.
സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തിൽ, വാമിക ഗബ്ബിയാണ് നായികയായി എത്തിയിരിക്കുന്നത്. കേരളത്തിലും ചിത്രത്തിന് വമ്പൻ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. യുവ പ്രേക്ഷകരെ കൂടുതലായി ആകർഷിക്കുന്ന ചിത്രം, അവർക്കുള്ള തിയേറ്റർ നിമിഷങ്ങൾ കോർത്തിണക്കിയാണ് കഥ പറയുന്നത്.
ഗംഭീരമായി ഒരുക്കിയ വയലൻസ് സീക്വൻസുകളാണ് ചിത്രത്തെ വേറിട്ട് നിർത്തുന്നത്. എന്നാൽ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി ഏവരും എടുത്തുകാട്ടുന്നത് അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളുമാണ്. 'ഡിസി' ആൽബം ഇതിനോടകം ചാർട്ട്ബസ്റ്റർ ആയിക്കഴിഞ്ഞു.
ദേവദാസ് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ ലോകേഷ് വേഷമിടുന്നത്. ചന്ദ്ര എന്ന കഥാപാത്രമായി വാമിഖയും എത്തുന്നു. 'റോക്കി', 'സാനി കായിദം', 'ക്യാപ്റ്റൻ മില്ലർ' എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രമാണിത്. സഞ്ജന കൃഷ്ണമൂർത്തി, അവിനാശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
അഡീഷണൽ സ്ക്രീൻപ്ലേ: അരുൺ രഞ്ജൻ, സംഭാഷണം: അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ്, ഛായാഗ്രഹണം: മുകേഷ് ജി, ചിത്രസംയോജനം: ജി കെ പ്രസന്ന, അസോസിയേറ്റ് എഡിറ്റർ: ഹരീഷ് അരുൺ എം, കലസംവിധാനം: കണ്ണൻ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം: അരുൺ മാതേശ്വരൻ, കോസ്റ്റ്യൂമർ: പെരുമാൾ ശെൽവം, ചമയം: വിനോദ് സുകുമാരൻ, സ്റ്റിൽസ്: അമീർ, ശബ്ദലേഖനം: സിങ്ക് സിനിമാസ്, ഓഡിയോഗ്രാഫി: വിനയ് ശ്രീധർ, അറ്റ്മോസ് മിക്സ് അസിസ്റ്റന്റ്: വിഘ്നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ്: രംഗ, വിഷ്വൽ ഇഫക്ട്സ്: പ്രവീൺ ഡി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഡി രമേശ് കുച്ചിരായർ, കെ.ടി.എസ്. സ്വാമിനാഥൻ. പിആർഒ - ശബരി.