ന്യൂഡല്‍ഹി: നടൻ പരേഷ് റാവൽ നായകനായ 'ദ താജ് സ്റ്റോറി' എന്ന സിനിമയ്‌ക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ഒക്ടോബർ 31ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഹർജി. താജ് മഹലിന്റെ താഴികക്കുടത്തിൽ നിന്ന് ശിവന്റെ പ്രതിമ ഉയർന്നുവരുന്നതായി കാണിക്കുന്ന പോസ്റ്റർ പുറത്തിറങ്ങിയതിനെ തുടർന്നാണ് അഭിഭാഷകനായ ഷക്കീൽ അബ്ബാസ് കോടതിയെ സമീപിച്ചത്.
സെൻസർ ബോർഡ് അടിയന്തരമായി ഇടപെടണമെന്നും സിനിമയുടെ സർട്ടിഫിക്കേഷന്‍ റദ്ദാക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ചീഫ് ജസ്റ്റിസ് ദേവേന്ദ്രകുമാർ ഉപാധ്യായയും ജസ്റ്റിസ് തുഷാർ റാവു ഗെഡേലയും ഉള്‍പ്പെട്ട ബെഞ്ച് അടിയന്തരമായി ഹർജിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം നിരസിച്ചു. ഒക്ടോബർ 31ന് റിലീസാകാന്‍ ഇരിക്കുന്ന ഒരു സിനിമയ്ക്ക് എതിരെ ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു ഹർജി എന്ന് കോടതി ചോദിച്ചു. സിനിമയ്ക്ക് എപ്പോഴാണ് സെന്‍സർ സർട്ടിഫിക്കറ്റ് ലഭിച്ചതെന്നും കോടതി ആരാഞ്ഞു.
ഒക്ടോബർ 16 ന് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കിയിരുന്നു എന്ന് ഹർജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഒക്ടോബർ 22 നാണ് ഈ സിനിമയിൽ ചരിത്ര വസ്തുതകൾ വളച്ചൊടിച്ചതായി ഹർജിക്കാരൻ മനസിലാക്കിയതെന്നും അിഭാഷകൻ കോടതിയെ അറിയിച്ചു. സിനിമ രാജ്യത്ത് സാമുദായിക സ്പർധയുണ്ടാകാന്‍ കാരണമാകുമെന്നാണ് ഹർജിക്കാരന്റെ വാദം.
ഒക്ടോബർ 16 നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കിയതെന്ന് ഹർജിക്കാരന്റെ അഭിഭാഷകന്‍ മറുപടി നൽകി. ഒക്ടോബർ 22 നാണ് ഈ സിനിമയിൽ ചരിത്ര വസ്തുതകൾ വളച്ചൊടിച്ചതായി ഹർജിക്കാരൻ മനസിലാക്കിയതെന്നും അിഭാഷകൻ കോടതിയെ അറിയിച്ചു. സിനിമ, രാജ്യത്ത് സാമുദായിക സ്പർധയുണ്ടാകാന്‍ കാരണമാകുമെന്നാണ് ഹർജിക്കാരന്റെ വാദം.
കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ, ഫിലിം പ്രൊഡക്ഷൻ കമ്പനിയായ സ്വർണിം ഗ്ലോബൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, നിർമ്മാതാവ് സി എ സുരേഷ് ഝാ, സംവിധായകൻ തുഷാർ അമരീഷ് ഗോയൽ, എഴുത്തുകാരൻ സൗരഭ് എം. പാണ്ഡെ, സീ മ്യൂസിക് കമ്പനി, നടൻ പരേഷ് റാവൽ എന്നിവരാണ് ഹർജിയിലെ എതിർകക്ഷികൾ. ഇവർ "തുടർച്ചയായി വിവാദപരമായ സിനിമകൾ ഒന്നൊന്നായി പുറത്തിറക്കുന്നു" എന്നും 'ദി കശ്മീർ ഫയൽസ്', 'ദി ബംഗാൾ ഫയൽസ്' പോലുള്ള സിനിമകളിലൂടെ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നു എന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.