കുബേര പോസ്റ്റർ Source : Facebook
MOVIES

ധനുഷിന്റെ 'കുബേര' പ്രേക്ഷകരിലേക്ക്; ജൂണ്‍ റിലീസ്

തെലുങ്ക് താരം നാഗാര്‍ജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്മിക മന്ദാനയാണ്

Author : ന്യൂസ് ഡെസ്ക്

തമിഴ് താരം ധനുഷിനെ നായകനാക്കി തലുങ്ക് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ ശേഖര്‍ കമ്മൂല ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം കുബേരയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ആഗോള റിലീസായി ജൂണ്‍ 20ന് തിയേറ്ററിലെത്തും. തെലുങ്ക് താരം നാഗാര്‍ജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്മിക മന്ദാനയാണ്.

സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിലാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ട്രാന്‍സ് ഓഫ് കുബേര എന്ന പേരില്‍ ചിത്രത്തിന്റെ ടീസര്‍ ആഴ്ചകള്‍ക്ക് മുമ്പ് റിലീസ് ചെയ്യുകയും ഗംഭീര പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആക്ഷനും പ്രാധാന്യമുള്ള തീവ്രമായ രീതിയില്‍ കഥ പറയുന്ന ഒരു ഡ്രാമ ത്രില്ലറാണ് ചിത്രമെന്ന സൂചനയാണ് ടീസര്‍ നല്‍കിയത്. സോനാലി നാരംഗ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

പ്രശസ്ത നടന്മാരായ ജിം സര്‍ഭും, ദലിപ് താഹിലും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്ന 'കുബേര' ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് എത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.

കുബേര പോസ്റ്റർ

ഛായാഗ്രഹണം - നികേത് ബൊമ്മി, എഡിറ്റര്‍ - കാര്‍ത്തിക ശ്രീനിവാസ് ആര്‍, സംഗീതം - ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ - തൊട്ട ധരണി.

SCROLL FOR NEXT