54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിലെ ശ്രദ്ധേയമായ നേട്ടമായിരുന്നു മികച്ച സ്വഭാവ നടിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീഷ്മ ചന്ദ്രന്‍റേത്. വിപിന്‍ ആറ്റ്ലി സംവിധാനം ചെയ്ത 'പൊമ്പളൈ ഒരുമൈ'യിലെ പ്രകടനമാണ് ശ്രീഷ്മയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഒരു നാട്ടിന്‍പുറത്തുകാരി വീട്ടമ്മയുടെ സംഘര്‍ഷങ്ങള്‍ സ്വാഭാവികമായും നിയന്ത്രിതവുമായി അവതരിപ്പിച്ച പ്രകടന മികവാണ് ശ്രീഷ്മയുടേതെന്ന് ജൂറിയും വിലയിരുത്തിയിരുന്നു. മഹാരാജാസ് കോളേജിലെ പഠനകാലത്ത് നാടകങ്ങളില്‍ സജീവമായിരുന്ന ശ്രീഷ്മ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലൂടെയാണ് സിനിമയിലെത്തിയത്.
ചിത്രത്തിലെ പ്രകടനത്തിന് ശ്രീഷ്മയ്ക്ക് സ്റ്റേറ്റ് അവാര്‍ഡ് ലഭിക്കുമെന്ന് സംവിധായകന്‍ വിപിന്‍ ആറ്റ്ലി നേരത്തെ പ്രവചിച്ചിരുന്നു. നേട്ടത്തിന്‍റെ സന്തോഷം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത സ്റ്റോറിയിലാണ് വിപിന്‍ ആറ്റ്ലിയുടെ പ്രവചനത്തെ കുറിച്ച് ശ്രീഷ്മ വെളിപ്പെടുത്തിയത്. 'നിനക്ക് സ്റ്റേറ്റ് അവാര്‍ഡ് ഷുവര്‍ ആണ്, ഈ മെസെജ് സ്റ്റാര്‍ ചെയ്തു വെച്ചോ' എന്നായിരുന്നു സംവിധായകന്‍റെ വാക്കുകള്‍.
പുരസ്കാര നേട്ടത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും വിപിന്‍ ആറ്റ്ലിക്ക് ആണെന്നും ശ്രീഷ്മ ചന്ദ്രന്‍ കുറിച്ചു. ജിതീഷ് പരമേശ്വർ, ട്വിങ്കിള്‍ ജോബി, സാജിദ് യഹിയ, ശിവൻ മേഘ, ശിൽപ അനിൽ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. സൈന പ്ലേയിലൂടെ ഒടിടി റിലീസായാണ് 'പൊമ്പളൈ ഒരുമൈ' പ്രേക്ഷകരിലേക്കെത്തിയത്.