'ചിന്ന ചിന്ന ആസൈ' സിനിമ 
MOVIES

ഇന്ദ്രൻസ് - മധുബാല ചിത്രം 'ചിന്ന ചിന്ന ആസൈ'; 'മഹാദേവ' ഗാനം പുറത്ത്

പുതുമുഖ സംവിധായിക വർഷ വാസുദേവ് ആണ് 'ചിന്ന ചിന്ന ആസൈ'യുടെ രചനയും സംവിധാനവും

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഇന്ദ്രൻസും മധുബാലയും ഒരുമിക്കുന്ന ചിത്രം 'ചിന്ന ചിന്ന ആസൈ'യിലെ വാരണാസി ട്രിബ്യൂട്ട് സോങ് 'മഹാദേവാ' പുറത്ത്. തിങ്ക് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ആണ് ഗാനം റിലീസ് ചെയ്തത്. ഗോവിന്ദ് വസന്ത സംഗീതം പകർന്ന ഈ ഗാനത്തിന്റെ വരികൾ ഒരുക്കിയത് ധന്യ സുരേഷ് മേനോൻ ആണ്. ഗോവിന്ദ് വസന്ത തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൂർണമായും വാരണാസിയുടെ മനോഹരമായ പശ്ചാത്തലത്തിൽ ചിത്രീകരണം പൂർത്തിയായ ഈ ചിത്രം, ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് നിർമിക്കുന്നത്. പുതുമുഖ സംവിധായിക വർഷ വാസുദേവ് ആണ് 'ചിന്ന ചിന്ന ആസൈ'യുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം, ശക്തമായ കേന്ദ്ര കഥാപാത്രമായി മലയാളത്തിൽ മധുബാല വീണ്ടും എത്തുകയാണ്. അതുപോലെ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തിന് ജീവൻ നൽകുന്ന നടൻ ഇന്ദ്രൻസും, വേറിട്ട അഭിനയ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗോവിന്ദ് വസന്തയുടെ ഹൃദയസ്പർശിയായ സംഗീതത്തിന്റെ പശ്ചാത്തലത്തോടെ ഒരുങ്ങുന്ന ചിത്രം 2026ൽ തിയേറ്ററുകളിൽ എത്തും.

ഛായാഗ്രഹണം: ഫയിസ് സിദ്ധിക്ക്, എഡിറ്റർ: റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ: സാബു മോഹൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ: രംഗനാഥ് രവി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: നവനീത് കൃഷ്ണ, കൊറിയോഗ്രാഫർ: ബ്രിന്ദാ മാസ്റ്റർ, സ്റ്റിൽസ്: നവീൻ മുരളി, ലൈൻ പ്രൊഡ്യൂസർ: ബിജു പി കോശി, ഡി ഐ: ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വിഎഫ്എക്സ്: പിക്റ്റോറിയൽ എഫ്എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ: ജെറി, പബ്ലിസിറ്റി ഡിസൈൻസ്: ഇല്ലുമിനാർറ്റിസ്റ്റ്, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ, ട്രെയ്‌ലർ കട്സ്: മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്സ്: അൻവർ അലി, ഉമ ദേവി, വരുൺ ഗ്രോവർ , ഗജ്നൻ മിത്കേ, സിംഗേഴ്സ് : ചിന്മയി ശ്രീപദ, കപിൽ കപിലൻ, ശ്രുതി ശിവദാസ്, അഭിജിത്ത് അനിൽകുമാർ, ശിഖ ജോഷി, ഗോവിന്ദ് വസന്ത.

SCROLL FOR NEXT